hanged

തൃശൂർ: തൃശൂർ ചേലക്കരയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. പുലാക്കോട് ശശി നിലയത്തിൽ മനോഹരൻ ആശാരി (60), ഭാര്യ പ്രസന്ന(50) എന്നിവരാണ് മരിച്ചത്. ഇവരെ തൂങ്ങിനിൽക്കുന്ന നിലയിൽ വീട്ടിൽ നിന്ന് കണ്ടെത്തുകയായിരുന്നു. ആത്മഹത്യയ്‌ക്ക് പിന്നിലുള‌ള കാരണം വ്യക്തമല്ലെന്ന് ചേലക്കര പൊലീസ് അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.