ബറേലി: കാമുകന്‍ വിവാഹിതനാണെന്ന് അറിഞ്ഞപ്പോള്‍ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതോടെ കാമുകന്‍ പകതീര്‍ക്കാന്‍ യുവതിയുടെ മുന്നിലെത്തി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയിലെ ബഹേഡിയിലാണ് സംഭവം.
യുവാവും 20 വയസുകാരിയുമായി ഇഷ്ടത്തിലായിരുന്നു. കാമുകൻ വിവാഹിതനാണെന്ന് മനസിലാക്കിയതോടെ യുവതി ബന്ധം ഉപേക്ഷിച്ചു. ഇതില്‍ ദുഃഖിതനായിരുന്നു യുവാവ്. തുടര്‍ന്ന് യുവതിയുടെ വീട്ടിലെത്തിയ അയാൾ സഹോദരന്റെയും അച്ഛന്റെയും മുന്നിലിട്ട് യുവതിയെ മര്‍ദ്ദിച്ചു. പിന്നാലെ സ്വയം തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം പെണ്‍കുട്ടിയുടെ അച്ഛനും സഹോദരനും ചേര്‍ന്ന് തന്നെ തീ കൊളുത്തിയതാണെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിച്ചു.