max-food

കഴിഞ്ഞ ലോക്ഡൗൺ കാലത്തോടെയാണ് യൂട്യൂബ് വീഡിയോകൾക്ക് ഇത്രയേറെ പ്രചാരം വന്നത്. സ്വന്തമായൊരു യു ട്യൂബ് ചാനൽ തുടങ്ങിയാലോ എന്നാലോചിക്കാത്തവരും കുറവായിരിക്കും.

ചുമ്മാതൊരു വീഡിയോ പോസ്റ്റ് ചെയ്ത് കാണികളുടെ എണ്ണത്തിനനുസരിച്ച് ലക്ഷക്കണക്കിന് രൂപ വരുമാനം നേടുന്ന നിരവധിപേരെ നമുക്ക് ചുറ്റും കാണാൻ കഴിയും. എന്നാൽ, യഥാർത്ഥ്യം എന്തെന്നാൽ, യൂട്യൂബർ ആവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. കാണികൾക്കിടയിൽ തരംഗം സ‌ൃഷ്ടിക്കുന്ന വെറൈറ്റി കണ്ടന്റുകൾ സൃഷ്ടിക്കുക എന്നതാണ് യു ട്യൂബ് വീഡിയോയിൽ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. ഇതിനായി ചില യൂട്യൂബർമാർ ഏതറ്റം വരെയും പോകാൻ തയ്യാറാണ്.

അത്തരത്തിലൊരു യു ട്യൂബറാണ് മാക്സ്. മാക്സ് v/s ഫുഡ് എന്ന യു ട്യൂബ് ചാനലിലൂടെയാണ് മാക്സ് തന്റെ പരീക്ഷണങ്ങൾ കാണികൾക്ക് മുമ്പിൽ അവതരിപ്പിക്കുന്നത്. ഈസ്റ്ററിന് സ്പെഷ്യലായി ഒരു വെറൈറ്റി വീഡിയോ പോസ്റ്റ് ചെയ്യണം എന്ന ചിന്തയിൽ മാക്സ് ചെയ്തതെന്താണെന്നറിയണ്ടേ? 50 കാഡ്ബറി ക്രീം എഗ്ഗ്സ് 24 മിനിറ്റുകൊണ്ട് മാക്സ് കഴിച്ചു തീ‌ർത്തു. വളരെയധികം മധുരം നിറഞ്ഞ ഒരു വിഭവം ആണ് കാഡ്ബറി ക്രീം എഗ്ഗ്സ്. മുട്ടയുടെ രൂപത്തിലുള്ള മധുരം ആയതുകൊണ്ടാണ് ഈ വിഭവത്തിന് ഇങ്ങനെയൊരു പേര് ലഭിച്ചത്.

50 കാഡ്ബറി ക്രീം എഗ്ഗ്സിൽ ഏകദേശം 1.3 കിലോഗ്രാം പഞ്ചസാരയടങ്ങിയിട്ടുണ്ട്. അല്പം ചൂട് വെള്ളം ഇടക്കിടെ കുടിച്ചാണ് മാക്സ് തന്റെ ദൗത്യം പൂർത്തിയാക്കിയത്. കാഡ്ബറി ക്രീം എഗ്ഗ്സ് ഒന്നോ രണ്ടോ എണ്ണം കഴിക്കാൻ ബുദ്ധിമുട്ടില്ല എങ്കിലും ഇത്രയും എണ്ണം ഒന്നിച്ചു കഴിക്കുന്നത് അല്പം ശ്രമകരമായ പ്രവൃത്തിയാണെന്ന് മാക്സ് തന്നെ വ്യക്തമാക്കുന്നു. അതേസമയം, ക്രീം എഗ്ഗ്സ് പെട്ടെന്ന് അലിയാൻ ചൂടുവെള്ളം ഉപയോഗിച്ചതുകൊണ്ട് സാധിച്ചു എന്നും മാക്സ് വ്യക്തമാക്കി . ഇതാദ്യമായല്ല ഇത്തരം ഫുഡി ചലഞ്ചുകൾക്ക് മാക്സ് ഇറങ്ങി പുറപ്പെടുന്നത്. 5 കിലോഗ്രാം ഭക്ഷണം 45 മിനിറ്റുകൊണ്ട് അകത്താക്കിയ കക്ഷിയാണ് മാക്സ്. 43 മിനിറ്റുകൊണ്ട് 18 വലിയ മാഷ് മെല്ലോ കഴിച്ചും മാക്സിന്റെ യു ട്യൂബ് ചാനൽ വീഡിയോ മുൻപും ട്രെൻഡിംഗ് ലിസ്റ്റിൽ ഇടം നേടിയിട്ടുണ്ട്. എന്നാൽ, തീറ്റമത്സരം അപകടമാണെന്ന് കൂടി അറിയുക. വാശിക്ക് പഴുങ്ങിയ മുട്ട കഴിച്ച് വയറ് സ്തംഭിച്ച് മരിച്ചവർ കേരളത്തിൽ തന്നെയുണ്ട് എന്ന് ഒാർമ്മിക്കുക.