മുംബയ്: ഐ.പി.എൽ 14-ാം സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മുംബയ് വാങ്കെഡെ സ്റ്റേഡിയത്തിലെ മൂന്ന് ജീവനക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് ഗ്രൗണ്ട് സ്റ്റാഫുകൾക്കും ഒരു പ്ലംബർക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ദിവസങ്ങൾക്ക് മുമ്പ് പത്തോളം ഗ്രൗണ്ട് സ്റ്റാഫുകൾക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ശനിയാഴ്ച ചെന്നൈ സൂപ്പർ കിംഗ്സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിലാണ് മുംബയ്‌യിലെ ആദ്യ മത്സരം. 10 മത്സരങ്ങളാണ് ഈ സീസണിൽ വാങ്കെഡെയി നടക്കുക.
അതേസമയം കൊവിഡ് കേസുകളിഅ വർദ്ധനവുണ്ടായതോടെ മഹാരാഷ്ട്ര സർക്കാർ നൈറ്റ് കർഫ്യൂ, നിയന്ത്രിത ലോക്ക്ഡൗൺ എന്നിവ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാത്രി കാല കർഫ്യൂ ഐ.പി.എല്ലിന് ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
മോറെയ്ക്ക് കൊവിഡ്
ഐ.പി.എൽ ടീം മുംബയ് ഇന്ത്യൻസിന്റെ വിക്കറ്റ് കീപ്പിംഗ് കൺസൽട്ടന്റും മുൻ ഇന്ത്യൻ ക്രിക്കറ്ററുമായ കിരൺ മോറെയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇദ്ദേഹം ഐസൊലേഷനിലാണ്.