shikha-pandey

ദുബായ് : ഇന്റർ നാഷണൽ ക്രിക്കറ്റ് കൗൺസിലിന്റെ വനിതാ ഏകദിന റാങ്കിംഗിൽ ഇന്ത്യൻ പേസർ ശിഖ പാണ്ഡെ ആദ്യ പത്തിലേക്ക് തിരിച്ചെത്തി. ഒരു പടവ് കയറിയാണ് ശിഖ പത്താമതെത്തിയത്. വെറ്ററൻ ഇന്ത്യൻ പേസർ ജുലാൻ ഗോസ്വാമി അഞ്ചാം റാങ്കിലുണ്ട്.പൂനം യാദവ് എട്ടാമതാണ്.ബാറ്റിംഗ് റാങ്കിംഗിൽ സ്മൃതി മന്ഥാന ഏഴാമതും മിഥാലി രാജ് എട്ടാമതുമാണ്.