qq

വാഷിംഗ്ടൺ: ഏപ്രിൽ 7 ലോക ആരോഗ്യദിനം, ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനത്തെയാണ് എല്ലാവർഷവും ലോക ആരോഗ്യദിനമായി ആചരിക്കുന്നത്1948ൽ വിളിച്ചുചേർക്കപ്പെട്ട ലോകാര്യഗ്യ സംഘടന1950 മുതൽ ഈദിവസത്തെ ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു.. ഇതിനായി ഓരോ വർഷവും ഓരോ മുദ്രാവാക്യങ്ങളാണ് സ്വീകരിക്കുക. ഇതിൽ ആഗോള പോളിയോ നിർമാർജനം, റോഡ്സുരക്ഷ തുടങ്ങിയവവരെ ഉൾപ്പെടുന്നു. ഈ ദിവസം ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പുറമെ മറ്റെന്തെങ്കിലും കൂടി ചെയ്യാം.. ഭക്ഷണക്രമത്തിൽ പുതിയ മാറ്റങ്ങൾ വരുത്തുകയോ വൈവിദ്യമാർന്ന വൈറ്റമിനുകൾ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയോ ചെയ്യാം.. എന്നാൽ ഇത് ഈ ഒരുദിവസം മാത്രമല്ല, ഇനിയങ്ങോട്ടുള്ള നമ്മുടെ ജീവിതത്തിൽ തുടരുകതന്നെ വേണമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ഒപ്പം ആരോഗ്യ സംരക്ഷണത്തിന് ഏറെ പ്രാധാന്യം നൽകേണ്ട ഈ കൊവിഡ് കാലത്ത് ആരോഗ്യ പരിപാലനത്തിനാവശ്യമായ സന്ദേശങ്ങ കൂടുതൽ പ്രചരിപ്പിക്കാനുമാണ് സംഘടന ആഹ്വാനം ചെയ്യുന്നത്. "കാലാവസ്ഥ വ്യതിയാനത്തിൽ നിന്നും ആരോഗ്യത്തെ രക്ഷിക്കാം, ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കുക" എന്നതാണ് 2021ലെ മുദ്രാവാക്യം. ലോകത്തെ നഴ്സുമാരെ സഹായിക്കാം എന്നതായിരുന്നു 2020ലെ മുദ്രാവാക്യം..