പത്തനംതിട്ട: അഞ്ചുവയസുകാരിയെ മർദ്ദിച്ചും ലൈംഗികമായി പീഡിപ്പിച്ചും കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ അലക്സ് പൊലീസ് സ്റ്റേഷനിൽ നിന്ന് കടന്നെങ്കിലും പിടികൂടി.
കുമ്പഴ കളീക്കൽപ്പടിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന രാജപാളയം സ്വദേശിയായ മാതാവിനും രണ്ടാനച്ഛനുമൊപ്പം കഴിയുകയായിരുന്ന കുട്ടി തിങ്കളാഴ്ചയാണ് മരിച്ചത്. ഇവർ വിവരം അറിയിച്ചതോടെ പൊലീസെത്തി ബലപ്രയോഗത്തിലൂടെ രണ്ടാനച്ഛൻ അലക്സിനെ അറസ്റ്റുചെയ്യുകയായിരുന്നു.സ്റ്റേഷനിലെത്തിച്ചെങ്കിലും രാത്രി കൈവിലങ്ങോടെ രക്ഷപ്പെട്ട ഇയാളെ ഇന്നലെ രാവിലെ ആറുമണിയോടെ കുലശേഖരപേട്ടയിൽ വച്ച് നാട്ടുകാരുടെ സഹായത്തോടെ ഒാടിച്ചിട്ട് പിടികൂടുകയായിരുന്നു. കുട്ടിയുടെ രഹസ്യഭാഗങ്ങളിലെ നീർക്കെട്ട് ലൈംഗിക പീഡനത്തിന് ഇരയായത് മൂലമാണെന്ന് ഇന്നലെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.