dileep

കൊച്ചി: കേരളത്തിൽ തുടർഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് നടൻ ദിലീപ്. കലാകാരൻ എന്ന നിലയിൽ നല്ല ഭരണം വരണം എന്നതുമാത്രമാണ് ആഗ്രഹിക്കുന്നത്. ജനക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്ന നീതി നടപ്പാക്കുന്ന നല്ല ഭരണകർത്താക്കൾ അധികാരത്തിൽ വരട്ടെയെന്നും താരം വോട്ടു രേഖപ്പെടുത്തിയതിനു ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

നല്ല ഭരണം വന്നാൽ എല്ലാ കാര്യങ്ങളും നന്നായി നടക്കും. നല്ലൊരു അന്തരീക്ഷം ഉണ്ടാകട്ടെയെന്നാണ് ആഗ്രഹം. താൻ ഒരു കലാകാരനാണ് അതിനാൽ തുടർഭരണമുണ്ടാകുമോ എന്നതിനെക്കുറിച്ച് പ്രതികരിക്കാനില്ല. നിലവിലെ ഭരണത്തിൽ സംതൃപ്തനാണോ എന്ന ചോദ്യത്തിന് എല്ലാവരും തന്റെ സുഹൃത്തുക്കളാണെന്നും ദിലീപ് പ്രതികരിച്ചു. അമ്മയ്ക്കും ഭാര്യ കാവ്യ മാധവനും മറ്റു ബന്ധുക്കൾക്കുമൊപ്പമെത്തിയാണ് ദിലീപ് വോട്ട് രേഖപ്പെടുത്തിയത്.