ന്യൂഡൽഹി: ഇന്ത്യ 2021ൽ 12.5 ശതമാനമെന്ന മികച്ച സമ്പദ്‌വളർച്ച നേടുമെന്ന് ഐ.എം.എഫിന്റെ വിലയിരുത്തൽ. 2020ൽ 2.3 ശതമാനം വളർച്ച നേടിയ ചൈന, 2021ൽ നേടുക 8.6 ശതമാനം മാത്രം വളർച്ചയാകുമെന്നും ഐ.എം.എഫിന്റെ 'വേൾഡ് എക്കണോമിക് ഔട്ട്‌ലുക്ക്" റിപ്പോർട്ട് വ്യക്തമാക്കി. 2022ൽ ഇന്ത്യ 6.9 ശതമാനം വളരും; 5.6 ശതമാനമായിരിക്കും ചൈനീസ് വളർച്ച.
2020ൽ നെഗറ്റീവ് 3.3 ശതമാനം വളർച്ച കുറിച്ച ആഗോള സമ്പദ്‌വ്യവസ്ഥ, 2021ൽ പോസിറ്റീവ് ആറു ശതമാനവും 2022ൽ 4.4 ശതമാനവും വളരുമെന്ന് ഐ.എം.എഫിന്റെ ചീഫ് എക്കണോമിസ്‌റ്റും മലയാളിയുമായ ഗീത ഗോപിനാഥ് പറഞ്ഞു.