ന്യൂഡൽഹി: നേരിട്ടുള്ള വിദേശ നിക്ഷേപമായി (എഫ്.ഡി.ഐ) 2020-21 ഏപ്രിൽ-ജനുവരിയിൽ ഇന്ത്യ നേടിയത് റെക്കാഡ് 7,212 കോടി ഡോളർ. ഒരു സാമ്പത്തിക വർഷത്തെ ആദ്യ പത്തുമാസത്തിൽ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിക്ഷേപമാണിത്. തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 15 ശതമാനം അധികമാണിതെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഓഹരികളിലേക്കുള്ള നിക്ഷേപം (ഇക്വിറ്റി നിക്ഷേപം) 28 ശതമാനം ഉയർന്ന് 5,418 കോടി ഡോളറിലെത്തി.
മുന്നിൽ ജപ്പാൻ
ഇന്ത്യയിൽ ഏറ്റവുമധികം നേരിട്ടുള്ള വിദേശ നിക്ഷേപം നടത്തിയ രാജ്യങ്ങളും വിഹിതവും.
ജപ്പാൻ : 29.09%
സിംഗപ്പൂർ : 25.46%
അമേരിക്ക : 12.06%
കമ്പ്യൂട്ടറാണ് ഇഷ്‌ടം
ഏറ്റവുമധികം എഫ്.ഡി.ഐ നേടിയ വിഭാഗം കമ്പ്യൂട്ടർ സോഫ്‌റ്റ്‌വെയർ ആൻഡ് ഹാർഡ്‌വെയറാണ്; വിഹിതം 45.81%. കൺസ്‌ട്രക്‌ഷൻ (13.37 ശതമാനം), സേവനമേഖല (7.80 ശതമാനം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.