മക്ക: വിശുദ്ധ റംസാൻ മാസം ആരംഭിച്ച സാഹചര്യത്തിൽ മക്കയിലേക്ക് തീർത്ഥാടനം നടത്തുന്ന വിദ്ശികൾ രണ്ട് ഡോസ് വാക്സിൻ എടുത്തിരിക്കണമെന്ന് സൗദി അധികൃതർ അറിയിച്ചു. പക്കയിലെ ഗ്രാൻഡ് പള്ളിയിൽ ഉംറയും പ്രാർത്ഥനയും നടത്താൻ രോഗപ്രതിരോധ കുത്തിവയ്പ്പ് എടുത്തവർക്ക് മാത്രമേ അനുമതി നൽകൂ എന്ന് ഹജ്ജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചവർ, തീർത്ഥാടനത്തിന്14 ദിവസം മുൻപ് ഒരു ഡോസ് വാക്സിൻ എടുത്തവർ, അല്ലെങ്കിൽ വൈറസ് രോഗം ഭേദമായവർ എന്നിവർക്കാണ് അനുമതി. അതേസമയം, രാജ്യത്ത് രോഗ വ്യാപനത്തിന്റെ തോത് വർദ്ധിക്കുകയാണെങ്കിൽ തീർത്ഥാടനവുമായി ബന്ധപ്പെട്ട് നിയമങ്ങൾ ഇനിയും ഭേദഗതിവരുത്തുമെന്നും കരുതപ്പെടുന്നു.. 34 ദശലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യത്ത് 39 ലക്ഷത്തിലധികം പേർക്ക് രോഗം ബാധിച്ചിരുന്നു.. നിലവിൽ 5 ദശലക്ഷത്തോളം പേർക്ക് ഇതുവരെ കൊവിഡ് വാക്സിൻ നൽകിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിലെ 10,000 മുസ്ലീം നിവാസികൾക്ക് മാത്രമാണ് കഴിഞ്ഞവർഷം ഹജ്ജിൽ പങ്കെടുക്കാൻ അനുമതി നൽകിയത്.. 2019ൽ ലോകമെമ്പാടുമുള്ള 25 ദശലക്ഷം മുസ്ലീംങ്ങളാണ് പങ്കെടുത്തത്.