covid-

ന്യൂഡൽഹി: കൊവിഡ് രൂക്ഷമായ 11 സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ കൂടിക്കാഴ്ച നടത്തി.

പെട്ടെന്നുള്ള കൊവിഡ് കുതിപ്പിന് പിന്നിൽ കർഷക സമരം, തദ്ദേശ തിരഞ്ഞെടുപ്പ് തുടങ്ങിയവ കാരണമായിട്ടുണ്ടാകാമെന്ന് ഹർഷവർദ്ധൻ പറഞ്ഞു. പഞ്ചാബിലെ 80 ശതമാനം കേസുകൾക്ക് പിന്നിലും യു.കെ വകഭേദമാണ്. കൊവിഡ് സ്ഥിതി ഏറ്റവും മോശമായ സംസ്ഥാനങ്ങളിലൊന്ന് ഛത്തീസ്ഗഢ് ആണെന്നും അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ്, ഡൽഹി, ഗുജറാത്ത്, ഹരിയാന, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, കർണാടക, മദ്ധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ മന്ത്രിമാരുമായാണ് കൂടിക്കാഴ്ച നടത്തിയത്.