മുംബയ്: ബോളിവുഡ് നടി കത്രീന കൈഫിന് കൊവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച വിവരം കത്രീന തന്നെയാണ് ആരാധകരെ അറിയിച്ചത്. വീട്ടിൽ വിശ്രമത്തിലാണെന്നും സുരക്ഷ മുൻകരുതലുകൾ പൂർണമായി പാലിക്കുന്നുണ്ടെന്നും ഇൻസ്റ്റഗ്രാം സന്ദേശത്തിൽ കത്രീന പറഞ്ഞു. കഴിഞ്ഞ ദിവസം കത്രീനയുടെ സുഹൃത്ത് വിക്കി കൗശലിന് കൊവിഡ് പോസിറ്റീവായിരുന്നു.