ചെന്നൈ: ഇന്നലെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിൽ 71.79 ശതമാനം പോളിംഗ് രേഖപ്പെടുത്തി. പുതുച്ചേരിയിൽ 78.79 ശതമാനമാണ് പോളിംഗ്. പശ്ചിമ ബംഗാളിൽ മൂന്നാംഘട്ട വോട്ടെടുപ്പിൽ 77.68 ശതമാനവും അസാമിൽ അവസാനഘട്ട വോട്ടെടുപ്പിൽ 82.28 ശതമാനവുമാണ് പോളിംഗ്.