congress-cpm

ആലപ്പുഴ: ഹരിപ്പാടും കായംകുളത്തും സിപിഎം-കോൺഗ്രസ് സംഘർഷം. ഇന്ന് വൈകിട്ടോടെയാണ് സംഭവമുണ്ടായത്. കായംകുളത്ത് വച്ച് നടന്ന സംഘർഷത്തിൽ കോൺഗ്രസ് പ്രവർത്തകന് വെട്ടേറ്റിട്ടുണ്ട്. എരുവ സ്വദേശി അഫ്സലിനാണ് വെട്ടേറ്റത്. പാർട്ടിയുടെ മറ്റൊരു പ്രവർത്തകനായ നൗഫലിനും പരിക്കേറ്റു.

ഹരിപ്പാട്ടെ സംഘർഷത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജേഷ് കുട്ടനാണ് പരിക്കേറ്റു. രാജേഷിനെ ഡിവൈഎഫ്‌ഐ പ്രവർത്തകർ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.

ഗുരുതരമായി പരുക്കേറ്റ രാജേഷ് കുട്ടനെ കായംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവങ്ങളെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ശക്തമായി അപലപിച്ചു. പരാജയഭീതിയിൽ സിപിഎം വ്യാപകമായി ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണം.