കൊപ്പം: കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച നടുവട്ടം കൂർക്കപ്പറമ്പ് കരിമ്പിയാതൊടി ഫൈസലിനെ (39) പൊലീസ് പിടികൂടി. 2013 ഒക്ടോബർ 30ന് പുലർച്ചെ നാലിന് ദേശീയപാതയിൽ വച്ച് പത്ര വിതരണക്കാരനായ വെന്നിയൂർ വാളക്കുളം നരിമടക്കൽ അബ്ദുള്ളയുടെ കൈയിൽ നിന്ന് 1,18,000 രൂപ കവർന്ന കേസിലാണ് അറസ്റ്റ്. നമ്പറില്ലാത്ത കാറിലെത്തിയാണ് കവർച്ച നടത്തിയത്. കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 2017ൽ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. താനൂർ ഡിവൈ.എസ്.പി എം.ഷാജിയുടെയും തിരൂരങ്ങാടി സി.ഐ കെ.പി.സുനിൽകുമാറിന്റെയും നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.