barley-water

നിരവധി ആരോഗ്യ ഗുണങ്ങളുള്ള ധാന്യമാണ് ബാർലി. പ്രോട്ടീൻ,​ അയൺ, ബി- കോംപ്ലെക്സ്, മഗ്നീഷ്യം, മാംഗനീസ്, സെലെനിയം എന്നിവ ബാർലിയിൽ അടങ്ങിയിട്ടുണ്ട്. ദിവസേന ബാർലി വെള്ളം കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. ദഹനശേഷി മികച്ചതാക്കാനും മൂത്രാശയ അണുബാധ പ്രതിരോധിക്കാനും ബാർലി വെള്ളം ശീലമാക്കാം.

ജീവിതശൈലീ രോഗങ്ങളായ പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രിക്കാനും മികച്ചതാണ്. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ബാർലി വെള്ളം കുടിക്കുന്നത് ഫലപ്രദമാണ്.

ദാഹമകറ്റി ചൂടിൽ നിന്നും മോചനം നേടാനും ചർമത്തിലെ മുഖകുരുക്കളും പാടുകളും അകറ്റാനും സഹായിക്കുന്നു. ബാർലി കുറഞ്ഞത് നാല് മണിക്കൂർ വെള്ളത്തിൽ കുതിർത്ത് വെച്ചതിനുശേഷം വെള്ളം ഊറ്റിക്കളഞ്ഞ് ഒരു കപ്പ് കുതിർന്ന ബാർലിയിൽ 3 - 4 ഗ്ലാസ് വെള്ളം ചേർക്കുക. ധാന്യം നന്നായി വെന്ത് പാകമാകും വരെ ഇത് തിളപ്പിക്കുക. തണുത്തിനുശേഷം കുടിക്കാം.