ന്യൂഡൽഹി: രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. രോഗവ്യാപനം ഉയരുന്ന സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. മഹാരാഷ്ട്രയില്‍ 55,000ത്തിൽ അധികം കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്..
രോഗികളുടെ എണ്ണം ഉയരുന്ന ഗുജറാത്തില്‍ രണ്ടോ മൂന്നോ ദിവസത്തേക്ക് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഗുജറാത്തിലെ 20 പ്രദേശങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജാര്‍ഖണ്ഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. കൊവിഡ് സഹചര്യം വിലയിരുത്താന്‍ നാളെ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി യോഗം ചേരും.
മുൻഗണനാക്രമം തെറ്റിക്കാതെ വാക്‌സിൻ സ്വീകരിക്കാൻ ജനം മുന്നോട്ടുവരണമെന്നും മുൻകരുതലുകളിൽ വീഴ്‌ച വരുത്തിയാൽ കനത്ത വില നൽകേണ്ടി വരുമെന്നും നീതി ആയോഗ് അംഗം ഡോ വികെ പോൾ പറഞ്ഞു.
കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്.3502 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം ഇനിയും ഉയരുമെന്നാണ് സൂചന.