covid

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകളിൽ വൻ വർദ്ധനവ്. 24 മണിക്കൂറിനിടെ 1.15 ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണിത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,28,01,785 ആയി. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം പിന്നിടുന്നത്. വരുന്ന നാല് ആഴ്ചകള്‍ അതീവ നിര്‍ണായകമാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

24 മണിക്കൂറിനിടെ 630 മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്യതതോടെ രാജ്യത്തെ കൊവിഡ് മരണങ്ങളുടെ എണ്ണം 1,66,177 ആയി. ഛത്തീസ്‌ഗഢ്, ഡല്‍ഹി, കര്‍ണാടക, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് എന്നി സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതല്‍. മഹാരാഷ്ട്രയില്‍ മാത്രം 55,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. കൊവിഡ് കേസുകള്‍ കുത്തനെ കൂടിയതോടെ മുംബയിലെ ആശുപത്രികളില്‍ രോഗികള്‍ക്ക് ആവശ്യമായ കിടക്കള്‍ ലഭ്യമല്ലാത്ത അവസ്ഥയാണ്. ഡല്‍ഹിയില്‍ 5100 കേസുകളാണ് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്‌തു. രോഗവ്യാപനം വര്‍ദ്ധിച്ചതോടെ സംസ്ഥാനത്ത് ഇന്നലെ മുതല്‍ രാത്രികാല കര്‍ഫ്യു ആരംഭിച്ചിയിരുന്നു. കേരളത്തിലും കൊവിഡ് കേസുകൾ വർദ്ധിക്കുകയാണ്. 3502 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗവ്യാപനം ഇനിയും ഉയരുമെന്നാണ് സൂചന.