kamal-hassan-with-sruthi

ചെന്നൈ: കമലഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസനെതിരെ പരാതിയുമായി ബിജെപി. തെക്കൻ കോയമ്പത്തൂരിലെ പോളിംഗ് ബൂത്തിൽ കമലിനും സഹോദരിക്കുമൊപ്പം ശ്രുതി അതിക്രമിച്ചു കയറിയെന്നാണ് പരാതി. ചെന്നൈയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം താൻ മത്സരിക്കുന്ന മണ്ഡലമായ തെക്കൻ കോയമ്പത്തൂരിൽ മക്കളായ ശ്രുതിക്കും അക്ഷരയ്‌ക്കുമൊപ്പമാണ് കമൽ എത്തിയത്.

തുടർന്ന് ബൂത്തിലെ സ്ഥിതിഗതികൾ വീക്ഷിക്കുകയും ചെയ‌്തു. വോട്ടർമാർക്ക് ബിജെപി പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന പരാതിയും ഇതിനിടയിൽ കമൽ തിരഞ്ഞെടുപ്പ് കമ്മിഷന് നൽകി. ഇതിന് മറുപടിയെന്നോണമാണ് ശ്രുതിക്കെതിരെയുള്ള പരാതി എന്നാണ് സൂചന.

ബിജെപി ജില്ലാ പ്രസിഡന്റ് നന്ദകുമാർ, തെക്കൻ കോയമ്പത്തൂരിലെ ബിജെപി സ്ഥനാർത്ഥി വനതി ശ്രീനിവാസൻ എന്നിവർ ചേർന്നാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് പരാതി നൽകിയിരിക്കുന്നത്.