nail-polish

കൈകളുടെ സൗന്ദര്യത്തോടൊപ്പം പ്രധാനമാണ് നഖങ്ങളുടെ ആരോഗ്യവും അഴകും. നഖങ്ങൾക്ക് ആകൃതി നൽകുകയാണ് ആദ്യം വേണ്ടത്. ഇരുവശങ്ങളിൽ നിന്നും മദ്ധ്യത്തിലേക്കാണ് നഖങ്ങൾ ആകൃതി വരത്തേണ്ടതെന്നും ഓർക്കുക. നെയിൽ പോളിഷ് ഇഷ്ടമുള്ളവർക്ക് അവ ഉപയോഗിക്കാം.അതേ പോലെ നെയിൽ പോളീഷിന്റെ പൊട്ടിപ്പൊളിഞ്ഞ അംശങ്ങൾ നഖങ്ങളിൽ പറ്റിച്ചു നടക്കരുത്. പോളീഷ് ഇളകാൻ തുടങ്ങുമ്പോൾ തന്നെ നെയിൽപോളീഷ് റിമൂവർ ഉപയോഗിച്ച് ഭംഗിയായി തുടച്ചു നീക്കണം.

കൈകളിൽ നെയിൽപോളിഷ് ഉപയോഗിക്കാൻ ഇഷ്ടമല്ലാത്തവർക്ക് നഖത്തിലെ വെൺമ അതേ പടി തന്നെ നിലനിറുത്താം. അതിന് ഒരു സ്‌പൂൺ നാരങ്ങനീരീരിൽ അരസ്പൂൺ പഞ്ചസാരയും അൽപ്പം വെള്ളവും ചേർത്ത ശേഷം നഖങ്ങൾ നന്നായി മസാജ് ചെയ്യുക. പിന്നീട് തണുത്തവെള്ളത്തിൽ കഴുകണം. ഒലിവ് ഓയിൽ ചൂടാക്കിയ ശേഷം നഖങ്ങൾ അൽപ്പനേരം അതിൽ മുക്കിവയ്ക്കുന്നതും നല്ലതാണ്. നഖങ്ങളുടെ ആരോഗ്യത്തിന് ധാന്യങ്ങളും ഇലക്കറികളും നന്നായി കഴിക്കണം. കൈകളിലെ നഖങ്ങൾ പോലെ തന്നെ കാൽപ്പാദങ്ങളിലെ നഖങ്ങൾക്കും ശ്രദ്ധ കൊടുക്കണം. വൃത്തിയായി വെട്ടിയൊതുക്കി നെയിൽപോളിഷ് അണിയുന്നത് കാലുകൾക്ക് കൂടുതൽ ഭംഗി നൽകും.