പ്രധാനമായും അഞ്ചുതരം ചർമങ്ങളാണുള്ളത് നോർമൽ, ഓയിലി, ഡ്രൈ, കോമ്പിനേഷൻ, സെൻസിറ്റീവ് എന്നിങ്ങനെയാണ് സൗന്ദര്യപരിചരണരംഗത്തെ വിദഗ്ദ്ധർ വിലയിരുത്തുന്നത്. അമിതമായ എണ്ണമയമോ വരൾച്ചയോ ഇല്ലാത്ത ചർമ്മമാണ് സാധാരണ ചർമ്മം. എണ്ണമയമുള്ള നിറയെ മുഖക്കുരു വരുന്ന പ്രകൃതമാണ് ഓയിലി ചർമ്മം. നന്നായി വരണ്ട ഒട്ടും നനവു തോന്നാത്ത ചർമ്മത്തെ ഡ്രൈ സ്കിൻ എന്നു പറയാം. നെറ്റിയും മൂക്കും ഉൾപ്പെടുന്ന ഭാഗങ്ങളിൽ മൂക്കിന്റെ വശത്തായി എണ്ണമയവും ബാക്കിയുള്ളിടത്തു വരണ്ടും ഇരിക്കുന്നതാണ് കോമ്പിനേഷൻ സ്കിൻ. പൊടിയിലും വെയിലിലും പെട്ടെന്ന് ചുവക്കുന്ന തരം ചർമ്മമാണ് സെൻസിറ്റീവ് സ്കിൻ. ചർമ്മത്തിന്റെ സ്വഭാവം കണ്ടെത്താൻ ഇങ്ങനെ ചെയ്തു നോക്കൂ.
രാത്രി കിടക്കുന്നതിനു മുൻപ് വീര്യമില്ലാത്ത സോപ്പ് ഉപയോഗിച്ച് മുഖം കഴുകുക. രാവിലെ മുഖം ടിഷ്യുപേപ്പർ കൊണ്ട് തുടക്കുമ്പോൾ എണ്ണമയമുള്ള ചർമ്മമാണെങ്കിൽ ടിഷ്യുവിൽ എണ്ണ തെളിഞ്ഞു കാണം. അതല്ലെങ്കിൽ തുടയ്ക്കുമ്പോൾ വരണ്ടിരിക്കുന്നതായി തോന്നിയാൽ അതു വരണ്ട ചർമ്മമാണ്. എണ്ണമയവും വരൾച്ചയും ഇല്ലാതെ ഇരിക്കുകയാണെങ്കിൽ അത് സാധാരണ ചർമ്മമവും. ടിഷ്യു കൊണ്ട് ഒപ്പുമ്പോൾ മൂക്കിന്റെ വശങ്ങളിൽ മാത്രം എണ്ണമയം കാണുകയാണെങ്കിൽ കോമ്പിനേഷൻ സ്കിൻ ആയിരിക്കും.ഒരൽപ്പം ടെൻഷനും ദേഷ്യവും സങ്കടവും വരുമ്പോൾ തന്നെ മുഖം പെട്ടെന്നു ചുവക്കുന്നുവെങ്കിൽ നിങ്ങളുടേത് സെൻസിറ്റീവ് സ്കിൻ ആണ്.