കണ്ണൂർ: മകന്റെ ഫേസ്ബുക്ക് കുറിപ്പ് തളളി സി പി എം നേതാവ് പി ജയരാജൻ. ഏതു സാഹചര്യത്തിലാണ് മകൻ അത്തരത്തിലൊരു പോസ്റ്റ് ഇട്ടതെന്ന് അറിയില്ലെന്നാണ് ജയരാജന്റെ വിശദീകരണം. പാനൂർ സംഘർഷവുമായി ബന്ധപ്പെട്ടാണെങ്കിൽ ഇത്തരമൊരു അഭിപ്രായ പ്രകടനത്തോട് താൻ യോജിക്കുന്നില്ല. ദൗർഭാഗ്യകരമായ മരണം നടന്ന ആ പ്രദേശത്ത് സമാധാനമുണ്ടാക്കാനുളള യജ്ഞത്തിലാണ് പാർട്ടി അനുഭാവികൾ ഏർപ്പെടേണ്ടതെന്നും ജയരാജൻ ഫേസ്‌ബുക്ക് കുറിപ്പിൽ കുറിച്ചു.
ഇപ്പോൾ ചാനലുകളിൽ എന്റെ മകന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വാർത്തയായതായി കണ്ടു.ഏത് സാഹചര്യത്തിലാണ് മകന്‍ അത്തരമൊരു...
Posted by P Jayarajan on Wednesday, April 7, 2021
ഇരന്നുവാങ്ങുന്നത് ശീലമായിപോയി എന്നാണ് പി ജയരാജന്റെ മകൻ രാവിലെ ഫേസ്ബുക്കിൽ കുറിപ്പിട്ടത്. ഇത് മാദ്ധ്യമങ്ങളിലടക്കം ചർച്ചയായതോടെയാണ് പ്രതികരണവുമായി പി ജയരാജൻ തന്നെ രംഗത്തെത്തിയത്.
ഇരന്ന് വാങ്ങുന്നത് ശീലമായിപോയി..
Posted by Jain Raj on Tuesday, April 6, 2021