tattoo

ദുബായ്: പട്ടാപ്പകല്‍ ബാല്‍ക്കണിയില്‍ നഗ്നരായി വീഡിയോയ്ക്ക് പോസ് ചെയ്ത മോഡലുകളെ പൊലീസ് പൊക്കിയത് ഒരു മോഡലിന്റെ തുടയിലെ ടാറ്റു കണ്ടു തിരിച്ചറിഞ്ഞ്. ഉക്രയിന്‍ മോഡലായ യാന ഗ്രാബോഷുകിന്റെ സമൂഹമാദ്ധ്യമങ്ങളിലെ ചിത്രങ്ങളാണ് അവര്‍ക്കും അവരുടെ സുഹൃത്തുകള്‍ക്കും വിനയായത്. നിയമ വിദ്യാര്‍ത്ഥിനികൂടിയായ യാന അടുത്ത കാലത്താണ് മോഡലിംഗിലേക്ക് മാറിയത്. ഇവരുടെ തുടക്ക് മുകളിലായി വലിയ ടാറ്റു ചെയ്തിട്ടുണ്ട്. ഇത് അവരെ തിരിച്ചറിയാന്‍ സഹായിച്ചുവെന്ന് ദുബായ് പൊലീസ് പറഞ്ഞു.

യാന ഉള്‍പ്പെടെ 11 ഉക്രയിന്‍ മോഡലുകളെയും 29 റഷ്യന്‍ മോഡലുകളെയുമാണ് പൊലീസ് പിടികൂടിയത്. യാന ഇത്തരത്തിലൊരു പ്രവൃത്തി ചെയ്തുവെന്നത് അവരുടെ കുടുംബത്തെയും അത്ഭുതപ്പെടുത്തിട്ടുണ്ട്. ദുബായില്‍ വിനോദയാത്രക്ക് പോകുന്നുവെന്നാണ് യാന വീട്ടുകാരോട് പറഞ്ഞത്. അത്തരത്തിലുള്ള ചിത്രങ്ങളാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്.

ദുബായിലെ മറീന പരിസരത്തെ ഒരു കെട്ടിടത്തിലാണ് നഗ്ന ഫോട്ടോ ഷൂട്ട് നടന്നത്. യുഎഇയിലെ നിയമങ്ങള്‍ക്ക് വിരുദ്ധമായിരുന്നു നഗ്ന ഫോട്ടോ ഷൂട്ട്. ഇതിന്റെ വീഡിയോ തൊട്ടുത്തുള്ള ഫ്ളാറ്റിലുള്ളയാള്‍ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം വിവാദമായതോടെ സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്ത് പബ്ലിക് പ്രോസിക്യൂട്ടരുടെ മുന്നില്‍ ഹാജരാക്കി. പൊതു മര്യാദ നിയമങ്ങളുടെ ലംഘനത്തിന് മോഡലുകള്‍ക്ക് കനത്ത ശിക്ഷ ലഭിക്കാനാണ് സാധ്യത.