debruyan

ലണ്ടൻ : ബെൽജിയൻ സൂപ്പർ മിഡ്ഫീൽഡർ കെവിൻ ഡി ബ്രുയാൻ 2025വരെ ഇംഗ്ളീഷ് ഫുട്ബാൾ ക്ളബ് മാഞ്ചസ്റ്റർ സിറ്റിയിൽ തുടരും. താരവും ക്ളബും തമ്മിലുള്ള നിലവിലെ കരാർ അവസാനിക്കാൻ രണ്ട് വേഷം കൂടി ഉണ്ടായിരുന്നെങ്കിലും നാലുവർഷത്തെ പുതിയ കരാർ ഒപ്പിടുകയായിരുന്നു. 2015 മുതൽ സിറ്റിയിലുള്ള കളിക്കാരനായ ഡി ബ്രുയാൻ ക്ളബിന്റെ പ്രിമിയർ ലീഗ്, എഫ്.എ കപ്പ് കിരീട നേട്ടങ്ങളിൽ മുഖ്യപങ്ക് വഹിച്ചിട്ടുണ്ട്.