cheque-case

ചെന്നൈ: ചെക്ക് കേസിൽ രാഷ്ട്രീയ പ്രവർത്തകരും താരദമ്പതികളുമായ ശരത്കുമാറിനും ഭാര്യ രാധികയ്ക്കും ചെന്നൈയിലെ പ്രത്യേക കോടതി ഒരു വർഷം തടവും അഞ്ച് കോടി രൂപ പിഴയും ശിക്ഷ വിധിച്ചു.

ജനപ്രതിനിധികളുൾപ്പെടുന്ന കേസ് വിചാരണ ചെയ്യുന്ന കോടതിയുടേതാണ് വിധി.

കേസിൽ ശരത്കുമാർ ഒത്തുതീർപ്പിന് ശ്രമിക്കുന്നതിനാൽ, കോടതി ശിക്ഷ നടപ്പാക്കുന്നത് തത്കാലത്തേക്ക് തടഞ്ഞു.

ശരത്കുമാർ, രാധിക, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഉടമസ്ഥതയുള്ള മാജിക് ഫ്രെയിംസ് കമ്പനി, സിനിമാ നിർമാണത്തിനായി 2 കോടി രൂപ വാങ്ങിയെന്നും തിരിച്ചടച്ചില്ലെന്നും കാട്ടി റേഡിയൻസ് മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സിനിമാ ഫിനാൻസ് കമ്പനിയാണ് കോടതിയെ സമീപിച്ചത്. ഈടായി ചെക്ക് നൽകിയെങ്കിലും ബാങ്കിൽ സമർപ്പിച്ചപ്പോൾ തിരികെവന്നു. തുടർന്നാണ് കമ്പനി പരാതി നല്കിയത്.

ശരത്കുമാറിന്റെ പാർട്ടിയായ സമത്വ മക്കൾ കക്ഷി നിയമസഭാ തിരഞ്ഞെടുപ്പിൽ കമലഹാസന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ മുന്നണിയിലാണ് മത്സരിച്ചത്. ശരത്കുമാറും രാധികയും മത്സരിച്ചില്ല.