es

പാലക്കാട്: ബി.ജെ.പി അധികാരത്തിൽ എത്തിയാൽ പിണറായി സർക്കാർ കൊണ്ടുവന്ന പല കാര്യങ്ങളും ഉടച്ചുവാർക്കുമെന്ന് പാലക്കാട്ടെ എൻ.ഡി..എ സ്ഥാനാർത്ഥി ഇ ശ്രീധരൻ. മുഖ്യമന്ത്രിയാവാൻ ബി.ജെ.പി ആവശ്യപ്പെട്ടാൽ നിരസിക്കില്ലെന്നും ശ്രീധരൻ പറഞ്ഞല്ല. പിണറായി വിജയനേക്കാൾ മികച്ച മുഖ്യമന്ത്രിയാവും. മറ്റ് ഏതു സംസ്ഥാനത്തെയും മുഖ്യമന്ത്രിയേക്കാൾ മികവോടെ പ്രവർത്തിക്കാൻ കഴിയുമെന്നും ചാനൽ അഭിമുഖത്തിൽ ഇ ശ്രീധരൻ പറഞ്ഞു.

ജയിച്ചുകഴിഞ്ഞാലുള്ള ഒരുക്കങ്ങളെല്ലാം സംവിധാനം ചെയ്തുകഴിഞ്ഞു. എം.എൽ.എ ഓഫിസ് എടുത്തു, അതിനൊപ്പം ഗസ്റ്റ് ഹൗസുമുണ്ട്. പാലക്കാട്ട് ഞാൻ അധികകാലം ജീവിച്ചിട്ടില്ല. പക്ഷേ, എന്നെപ്പറ്റി എല്ലാവർക്കും എല്ലാം അറിയാം. എന്നെപ്പറ്റി ആറു പുസ്തകങ്ങളുണ്ട്. പലരും പല പുസ്തകങ്ങളും വായിച്ചിട്ടുണ്ട്. ചെറിയ കുട്ടികൾക്കു കൂടി എന്നെപ്പറ്റി അറിയാം. വലിയ ആവേശവും വലിയ ആദരവുമൊക്കെയായിരുന്നു അവർക്ക്. വ്യക്തിപ്രഭാവം കൊണ്ടാണ് എനിക്കു വോട്ടു കിട്ടുകയെന്നും ശ്രീധരൻ പറഞ്ഞു.

ഒരു സീറ്റുള്ള ബി.ജെ.പി 35 സീറ്റിൽ എത്തുമെന്നാണ് എക്സിറ്റ് പോൾ പറയുന്നത്. 35 സീറ്റ് കിട്ടിയാൽ ബി.ജെ.പി ആയിരിക്കും കിംഗ് മേക്കർ. ആരു ഭരിക്കണമെന്നും എങ്ങനെ ഭരിക്കണമെന്നും അവർ തീരുമാനിക്കുമെന്നും ശ്രീധരൻ പറഞ്ഞു.