hockey

ബ്യൂണസ് അയേഴ്സ്: ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ അവരുടെ നാട്ടിൽ ചെന്ന് അടിയറവ് പറയിച്ച് ഇന്ത്യൻ പുരുഷ ഹോക്കി ടീം. അർജന്റീനയിൽ പര്യടനം നടത്തുന്ന ഇന്ത്യ 4-3നാണ് വിജയിച്ചത്. നിലാകാന്ത ശർമ, ഹർമൻപ്രീത് സിംഗ്, രൂപീന്ദർ പാൽ സിംഗ്, വരുൺ കുമാർ എന്നിവരാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഇന്ത്യൻ ഗോൾകീപ്പറായ മലയാളിതാരം പി.ആർ.ശ്രീജേഷിന്റെ കിടിലൻ സേവുകൾ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു.