covid-

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാവുകയാണ്.. രോഗവ്യാപനത്തെ തുടർന്ന് കേരളത്തിലും കൊവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കി. അതേസമയം കൊവിഡിന്റെ രണ്ടാംവരവിൽ കൗമാരക്കാരെയും കുട്ടികളെയുമാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്ന് ഡൽഹിയിലെ ഡോക്ടർമാർ വ്യക്തമാക്കി. രാജ്യതലസ്ഥാനത്ത് വീണ്ടും രോഗ വ്യാപനം വർദ്ധിക്കുമ്പോൾ കൗമാരക്കാർ, ഗർഭിണികൾ, കൊച്ചുകുട്ടികൾ എന്നിവരിൽ വൈറസ് ബാധ താരതമ്യേന ഉയർന്ന നിലയിലാണെന്ന് ജയ് പ്രകാശ് നാരായൺ ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. സുരേഷ് കുമാർ വാർത്താ ഏജൻസിയോട് പറഞ്ഞു.

കഴിഞ്ഞ വർഷത്തേക്കാൾ വേഗത്തിലാണ് ഇപ്പോൾ രോഗം വ്യാപിക്കുന്നത്. കഴിഞ്ഞ ആഴ്ച 20 രോഗികളെ കോവിഡ് ബാധിതരായി അഡ്മിറ്റ് ചെയ്തിരുന്നിടത്ത് ഇപ്പോൾ 170 പേരെയാണ് തങ്ങളുടെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം വെളിപ്പെടുത്തി... കിടത്തിച്ചികിത്സക്ക് കൂടുതൽ കിടക്കകൾ വേണമെന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത്..

ആദ്യവരവിൽ 60 കഴിഞ്ഞ രോഗികളായിരുന്നു ഏറെയും. എന്നാൽ, ഇപ്പോൾ കൗമാരക്കാരും കൊച്ചുകുട്ടി കളും ഗർഭിണികളുമൊക്കെ കൂടുതലായുണ്ട്. ആശുപത്രിയിൽ 1000 കിടക്കകൾ കൂടി അധികം ഒരുക്കിയിരിക്കുകയാണെന്നും ഡോ. സുരേഷ് കുമാർ പറഞ്ഞു.