covid-

ഭോപ്പാൽ : ഭോപ്പാലിലെ സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ (സായ്)പരിശീലന കേന്ദ്രത്തിൽ 24 കായിക താരങ്ങളടക്കം 36 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.ഇതിൽ ഒളിമ്പിക്സിന് തയ്യാറെടുക്കുന്നവർ ആരുമില്ല. ഇതോടെ രാജ്യത്തെ എല്ലാ സായ് സെന്ററുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർക്കശമാക്കാനും ആഴ്ചയിൽ ഒരിക്കൽ എല്ലാവരെയും പരിശോധനയ്ക്ക് വിധേയമാക്കാനും തീരുമാനിച്ചു.