
തിരുവനന്തപുരം: മുസ്ലീം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിൽ പ്രതികരിക്കാത്ത സാംസ്‌കാരിക നായകർക്കെതിരെ പ്രതിഷേധവുമായി യുത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിൽ. എൽ.ഡി.എഫ് പ്രചാരണ വേദികളിലടക്കം സജീവമായി എത്തിയ എഴുത്തുകാരി കെ.ആർ. മീരയുടെ മൗനത്തിൽ വിമർശനവുമായി ഫേസ്ബുക്കിലൂടെയാണ് രാഹുൽ രംഗത്തെത്തിയത്.
'അത്യധികം ഞെട്ടലോടെയാണ് ആ വാർത്ത ഞാൻ അറിഞ്ഞത്. പ്രശസ്ത എഴുത്തുകാരിയും, സാമൂഹിക പ്രവർത്തകയും സർവ്വോപരി 'മനുഷ്യ സ്‌നേഹിയുമായ' ശ്രീമതി കെ. ആർ മീരയുടെ നെറ്റ് ഓഫർ തീർന്നിരിക്കുന്നു. ആയതിനാൽ ഇന്ന് പ്രതികരിക്കുവാൻ കഴിയുന്നില്ല. ക്ഷമിക്കുക..' എന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. മീരയുടെ ഫോട്ടോ ഉൾപ്പടെ പങ്കുവച്ചുകൊണ്ടായിരുന്നു രാഹുലിന്റെ പോസ്റ്റ്.