qq

മ​നാ​മ: കൊവി​ഡ്​ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബ​ഹ്​​റൈ​നി​ൽ പു​തി​യ നി​ബ​ന്ധ​ന​ക​ൾ.. കൊ​വി​ഡ്​ പ്ര​തി​രോ​ധ​ത്തി​നു​ള്ള നാ​ഷ​ന​ൽ മെ​ഡി​ക്ക​ൽ ടീം ​ആ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച തീ​രു​മാ​ന​ങ്ങ​ൾ ​പ്ര​ഖ്യാ​പി​ച്ച​ത്. ബ​ഹ്​​റൈ​നി​ലേ​ക്ക്​ വ​രു​ന്ന, വാ​ക്​​സി​ൻ എ​ടു​ത്ത യാ​ത്ര​ക്കാ​ർ​ക്ക്​ ഈ​ദ്​ മു​ത​ൽ കൊവി​ഡ്​ ടെ​സ്​​റ്റ്​ വേ​ണ്ട എ​ന്ന​താ​ണ്​ പ്ര​ധാ​ന തീ​രു​മാ​നം. കൊവി​ഡ്​ മു​ക്ത​രാ​യ​വ​ർ​ക്കും ടെ​സ്​​റ്റി​ൽ​നി​ന്ന്​ ഇ​ള​വ്​ ന​ൽ​കി​യി​ട്ടു​ണ്ട്. ഇ​വ​ർ 'ബി ​അ​വെ​യ​ർ' ആ​പ്പി​ൽ ഇ​തു​സം​ബ​ന്ധി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം.

റ​സ്​​റ്റാ​റന്റു​ക​ളി​ലും ക​ഫേ​ക​ളി​ലും അ​ക​ത്തി​രു​ന്ന്​ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​ത്​ ഈ​ദ്​ മു​ത​ൽ കൊവി​ഡ്​ വാ​ക്​​സി​ൻ എ​ടു​ത്ത്​ ര​ണ്ടാ​ഴ്​​ച ക​ഴി​ഞ്ഞ​വ​ർ​ക്കും കൊ​വി​ഡ്​ മു​ക്ത​രാ​യ​വ​ർ​ക്കും മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. ഈ ​വി​ഭാ​ഗ​ത്തി​ലെ ര​ക്ഷി​താ​ക്ക​ൾ​ക്കൊ​പ്പം വ​രു​ന്ന 18 വ​യ​സ്സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ഇ​വ​രും 'ബി ​അ​വെ​യ​ർ' ആ​പ്പി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ഹാ​ജ​രാ​ക്ക​ണം. ഇ​ൻ​ഡോ​ർ സ്​​പോ​ർ​ട്​​സ്​ ഹാ​ളു​ക​ൾ, ഇ​ൻ​ഡോ​ർ നീ​ന്ത​ൽ​ക്കു​ള​ങ്ങ​ൾ, സി​നി​മ ഹാ​ളു​ക​ൾ, ഇ​ൻ​ഡോ​ർ ജിം​നേ​ഷ്യ​ങ്ങ​ൾ, സ്​​പാ, ഇ​ൻ​ഡോ​ർ വി​നോ​ദ ശാ​ല​ക​ൾ, പൊ​തു​പ​രി​പാ​ടി​ക​ൾ ന​ട​ക്കു​ന്ന ഹാ​ളു​ക​ൾ, കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ലെ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം എ​ന്നി​വ​ക്കും ​നി​ബ​ന്ധ​ന​ക​ൾ ബാ​ധ​ക​മാ​ണ്..