qq

മ​സ്​​കറ്റ്​: മസ്കറ്റിൽ സ്വദേശികൾക്കും താമസവിസക്കാർക്കും ഒഴികെ വിസിറ്റിംഗ് വിസയിൽ എത്തുന്നവർക്ക് നിരോധനം ഏർപ്പെടുത്തി. വ്യാഴാഴ്ച ഉച്ചമുതലാണ് പുതിയ നടപടി. എന്നാൽ വിസിറ്റിംഗ് വിസ നിറുത്തിയതോടെ ഹോട്ടൽ ക്വാറന്റീൻ നിരക്ക് കുറയാൻ ഇടയുണ്ടെന്നാണ് വിവരം.. ഇ​തോ​ടൊ​പ്പം ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള വി​മാ​ന നി​ര​ക്കു​ക​ളും കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പ്ര​വാ​സി​ക​ൾ.

കൊവി​ഡ് ഭീ​ഷ​ണി​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് സൗ​ദി അ​റേ​ബ്യ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ച്ച​തോ​ടെ മ​ല​യാ​ളി​ക​ൾ അ​ട​ക്കം നി​ര​വ​ധി പേ​ർ ഒ​മാ​ൻ വ​ഴി​യാ​ണ്​ സൗ​ദി​യി​ലേ​ക്ക് പോ​കു​ന്ന​ത്. ഇ​ത്ത​ര​ക്കാ​ർ 14 ദി​വ​സം ഒ​മാ​നി​ൽ ത​ങ്ങു​ന്ന​തി​നാ​ൽ ഹോ​ട്ട​ലു​ക​ളി​ൽ വ​ൻ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ചെ​റു​കി​ട ഹോ​ട്ട​ലു​ക​ളി​ലാ​ണ് തി​ര​ക്ക് ഏ​റെ അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന​ത്. ചെ​റു​കി​ട ഹോ​ട്ട​ലു​ക​ൾ​ക്ക് നേ​രത്തെ മു​ത​ൽ ത​ന്നെ ആ​വ​ശ്യ​ക്കാ​ർ കൂ​ടു​ത​ലാ​യി​രു​ന്നു. തി​ര​ക്ക് കൂ​ടി​യ​തോ​ടെ ഒ​രു മു​റി​യി​ൽ ര​ണ്ടി​ൽ കൂ​ടു​ത​ൽ പേ​രെ പാർപ്പിക്കുകയും ചെയ്തിരുന്നു.. ഇ​പ്പോ​ഴും സൗ​ദി​യി​ലേ​ക്ക്​ പോ​കു​ന്ന​തി​നാ​യി ധാ​രാ​ളം പേ​ർ ഒ​മാ​നി​ലു​ണ്ട്. ക​ഴി​ഞ്ഞ മാ​സം 28 മു​ത​ൽ ഹോ​ട്ട​ൽ ബു​ക്കി​ങ്ങി​നാ​യി 'സ​ഹ​ല'​പ്ലാ​റ്റ്ഫോം നി​ല​വി​ൽ വ​ന്ന​തോ​ടെ കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ കി​ട്ടാ​നി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. കു​റ​ഞ്ഞ നി​ര​ക്കി​ലു​ള്ള ഹോ​ട്ട​ലു​ക​ൾ പോ​ർ​ട്ട​ലി​ൽ ഉ​ണ്ടെ​ങ്കി​ലും'​സോ​ൾ​ഡ് ഔ​ട്ട് 'എ​ന്നാ​ണ് കാ​ണു​ന്ന​ത്. ല​ഭ്യ​മാ​യ ഹോ​ട്ട​ലു​ക​ൾ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള​തും ദി​വ​സം 45 റി​യാ​ലി​ന് മു​ക​ളി​ൽ നി​ര​ക്കു​ള്ള​വ​യു​മാ​ണ്. ഇ​ത്ത​രം ഹോ​ട്ട​ലു​ക​ൾ കു​റ​ഞ്ഞ വ​രു​മാ​ന​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് ഒ​രു​വി​ധ​ത്തി​ലും ത​ങ്ങാ​ൻ ക​ഴി​യു​ന്ന​ത​ല്ല. നി​ല​വി​ലെ അ​വ​സ്ഥ​യി​ൽ ജീ​വ​ന​ക്കാ​രു​ടെ ക്വാ​റന്റീൻ നി​ര​ക്കു​ക​ൾ വ​ഹി​ക്കു​ന്ന സ്​​ഥാ​പ​ന​ങ്ങ​ൾ വ​ള​രെ ചു​രു​ക്ക​വു​മാ​ണ്.