ലാഗോസ്: നൈജീരിയയിൽ ആയുധധാരികൾ ജയിൽ ആക്രമിച്ച് 1800 ഓളം തടവുകാരെ രക്ഷപ്പെടുത്തി. തെക്കുകിഴക്കൻ പട്ടണമായ ഒവേരിയിലെ ജയിലാണ് തോക്കുധാരികൾ ആക്രമിച്ചത്. അവിടെ നിന്നും ആയുധങ്ങൾ കവരുകയും ചെയ്തു. നിരോധിത വിഘടനവാദ ഗ്രൂപ്പുകളാണ് ആക്രമണത്തിന് പിന്നിലെന്ന് ഭരണകൂടം ആരോപിച്ചു. സ്ഫോടക വസ്തുക്കളുപയോഗിച്ച് അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് അടക്കം തകർത്ത അക്രമികൾ ജയിലിലുണ്ടായിരുന്ന 1844 പേരെയാണ് രക്ഷപ്പെടുത്തിയത്. രാജ്യത്തെ പലയിടങ്ങളിലെയും സൈനികപൊലീസ് കേന്ദ്രങ്ങൾക്ക് നേരെയും ആക്രമണം ഉണ്ടായി.