narendra-modi

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി കൊവിഡ് വാക്‌സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചു. കോവാക്‌സിന്റെ രണ്ടാം ഡോസാണ് എയിംസിലെത്തി മോദി സ്വീകരിച്ചത്. പഞ്ചാബിൽ നിന്നുളള നഴ്സ് നിഷ ശർമയാണ് പ്രധാനമന്ത്രിക്ക് കുത്തിവയ്‌പ് നൽകിയത്. ആദ്യ ഡോസ് നൽകിയ പുതുച്ചേരി സ്വദേശി പി നിവേദയും ഒപ്പമുണ്ടായിരുന്നു.

Got my second dose of the COVID-19 vaccine at AIIMS today.

Vaccination is among the few ways we have, to defeat the virus.

If you are eligible for the vaccine, get your shot soon. Register on https://t.co/hXdLpmaYSP. pic.twitter.com/XZzv6ULdan

— Narendra Modi (@narendramodi) April 8, 2021

കൊവിഡ് വാക്‌സിൻ രണ്ടാംഘട്ടത്തിന് തുടക്കം കുറിച്ച് മാർച്ച് ഒന്നിനാണ് ആദ്യ ഡോസ് എയിംസിലെത്തി മോദി സ്വീകരിച്ചത്. രാജ്യത്ത് ഇതുവരെ ഒമ്പത് കോടിയിലധികം പേർ വാക്‌സിൻ സ്വീകരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ ഔദ്യോഗിക കണക്ക്.

അതേസമയം, പ്രധാനമന്ത്രി ഇന്ന് കൊവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രിമാരുമായി വിലയിരുത്തും. വീഡിയോ കോൺഫറൻസ് വഴിയാണ് കൂടിക്കാഴ്ച. രണ്ടാം കൊവിഡ് വ്യാപനം രാജ്യത്ത് രൂക്ഷമാകവെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ മുഖ്യമന്ത്രിമാരോട് പ്രധാനമന്ത്രി നിർദേശിക്കുമെന്നാണ് വിവരം.വാക്‌സിനേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും ചർച്ച ചെയ്യും.