ipl

ചെന്നൈ: കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിന്റെ ആശങ്കയിൽ രാജ്യം നിൽക്കുമ്പോൾ ഐ പി എൽ ആവേശങ്ങൾക്ക് നാളെ തുടക്കം. ഒരു വർഷത്തിന് ശേഷം ഇന്ത്യൻ മണ്ണിലേക്ക് ഐ പി എൽ എത്തുമ്പോൾ കർശന കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ടൂർണമെന്റ് നടക്കുന്നത്.

ആറാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങുന്ന മുംബയ് ഇന്ത്യൻസും, ആദ്യ കിരീടം ലക്ഷ്യമിടുന്ന ബംഗളൂരുവും തമ്മിലാണ് ഈ സീസണിലെ ആദ്യ പോര്. നാളെ വൈകീട്ട് 7.30ന് ചെന്നൈയിലാണ് മത്സരം. ആദ്യ ഘട്ടത്തിലെ 20 മത്സരങ്ങൾക്ക് വേദിയാവുക ചെന്നൈയും മുംബയുമാണ്.

The countdown is down to 2⃣ days ⏳
ARE. YOU. READY❓#VIVOIPL pic.twitter.com/g1t8tzFIqP

— IndianPremierLeague (@IPL) April 7, 2021

ദേവ്ദത്ത് പടിക്കൽ ആദ്യ മത്സരത്തിന് മുന്നേ ടീമിനൊപ്പം ചേരാനായത് ബംഗളൂരുവിന് ആശ്വാസമാണ്. കഴിഞ്ഞ ദിവസം ദേവ്ദത്തിന് കൊവിഡ് നെഗറ്റീവായിരുന്നു. ബംഗളൂരു ഓൾറൗണ്ടർ ഡാനിയൽ സാംസിനാണ് ബുധനാഴ്ച കൊവിഡ് സ്ഥിരീകരിച്ചത്. മുംബയ് ഇന്ത്യൻസിന്റെ സപ്പോർട്ട് സ്റ്റാഫിലുളള കിരൺ മോറെയ്‌ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.