rahman

നവാഗതനായ അമൽ കെ. ബേബി രചനയും സംവിധാനവും നിർവഹിക്കുന്ന എതിരെ സിനിമയിൽ റഹ്മാൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. നൈല ഉഷയാണ് നായിക. ഗോകുൽ സുരേഷ്, വിജയ് നെല്ലീസ് എന്നിവരാണ് മറ്റു താരങ്ങൾ. സൈക്കോ ത്രില്ലറായ എതിരെയുടെ രചന നിർവഹിക്കുന്നത് സേതു ആണ്. അഭിഷേക് ഫിലിംസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത മാസം എറണാകുളത്ത് ആരംഭിക്കും. അതേസമയം റഹ്മാൻ നായകനായി അഭിനയിക്കുന്ന ഫോറൻസിക് ഇൻവെസ്റ്രിഗേഷൻ ത്രില്ലർ സമാറ കാശ്മീരിൽ പൂർത്തിയായി. ബഹുഭാഷ ചിത്രമായ സമാറയിൽ തമിഴ് നടൻ ഭരത്, സഞ്ജന ദീപു, രാഹുൽ മാധവ്,ബിനോജ് വില്യ,ശബരീഷ് വർമ്മ,ബില്ല, വിവിയ, നീത് ചൗധരി എന്നിവരാണ് മറ്റു താരങ്ങൾ. പീകോക് ആർട് ഹൗസിന്റെ ബാനറിൽ എം.കെ സുഭാകരൻ, അനുജ് വർഗീസ് വില്യാടത്ത് എന്നിവർ ചേർന്നാണ് സമാറ നിർമിക്കുന്നത്.