vijayakrishnan

ആലപ്പുഴ: പ്രശസ്‌തമായ അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ വിജയകൃഷ്‌ണൻ ചരിഞ്ഞു. കുറച്ചുനാളായി രോഗബാധിതനായിരുന്നു. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഗജനിരയിൽ മുമ്പനായ വിജയകൃഷ്‌ണൻ ഉച്ചയ്‌ക്ക് 12.45ഓടെയാണ് ചരിഞ്ഞത്.

അമ്പലപ്പുഴ രാമചന്ദ്രൻ എന്ന ആന ചരിഞ്ഞ ശേഷമാണ് വിജയകൃഷ്‌ണനെ ക്ഷേത്രത്തിൽ നടയിരുത്തിയത്. കൊമ്പന് അൻപത് വയസിനു മുകളിൽ പ്രായമുണ്ട്. ചെരിഞ്ഞ് ഭംഗിയേറിയ കൊമ്പുകളും നിലത്തിഴയുന്ന തുമ്പിക്കൈകളും എഴുന്നള‌ളിപ്പുകളിൽ പ്രൗഢമായ നിൽപ്പുമായിരുന്നു വിജയകൃഷ്‌ണന്റെ പ്രത്യേകതകൾ. 2010ൽ തൃശൂർ പൂരത്തിൽ പങ്കെടുത്ത ദേവസ്വംബോർഡിന്റെ ആനകളിൽ വിജയകൃഷ്‌ണനും ഉണ്ടായിരുന്നു. പൊതുവെ ശാന്തസ്വഭാവമാണ് വിജയകൃഷ്‌ണനുണ്ടായിരുന്നത്.