വെല്ലിംഗ്ടൺ: കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ന്യൂസിലൻഡ്. പ്രധാനമന്ത്രി ജസിന്ത ആർഡേനാണ് വിലക്കേർപ്പെടുത്തിയ വിവരം അറിയിച്ചത്. 11 മുതൽ 28 വരെയാണ് വിലക്ക്.ഇന്ത്യയിൽ നിന്നുള്ള ന്യൂസിലൻഡ് പൗരന്മാർക്കും ഇത് ബാധകമാണ്.വ്യാഴാഴ്ച രാജ്യാതിർത്തിയിൽ 23 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ 17 എണ്ണം ഇന്ത്യയിൽ നിന്ന് എത്തിയവരിൽ ആയിരുന്നു. ഇതിനെ തുടർന്നാണ് വിലക്കേർപ്പെടുത്താൻ പ്രധാനമന്ത്രി തീരുമാനിച്ചത്. 40 ദിവസമായി ഒരു കേസുപോലും ന്യൂസിലൻഡിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല.