hockey

ബ്യൂണസ് അയേഴ്സ്: അർജന്റീനയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ഹോക്കി ടീമിന് രണ്ടാം മത്സരത്തിൽ സമനില. ഒളിമ്പിക് ചാമ്പ്യന്മാരായ അർജന്റീനയെ 4-4 എന്ന സ്‌കോറിന് തളച്ചാണ് സമനില സ്വന്തമാക്കിയത്.

ഇന്ത്യയ്ക്കായി വരുൺ കുമാർ ഇരട്ട ഗോളുകൾ നേടി. രാജ്കുമാർ പാൽ ,രൂപീന്ദർ പാൽ സിംഗ് എന്നിവരും സ്‌കോർ ചെയ്തു. അർജന്റീനയ്ക്കായി ലിയാൻഡ്രോ ടോളിനി, ലൂക്കാസ് ടോസ്‌കാനി, ഇഗ്നാഷ്യോ ഓർട്ടിസ് , ലൂക്കാസ് എന്നിവരാണ് ഗോളുകൾ നേടിയത്. ആദ്യ മത്സരത്തിൽ ഇന്ത്യ 4-3 എന്ന സ്‌കോറിന് അർജന്റീനയെ കീഴടക്കിയിരുന്നു.