china-and-us

ബീജിംഗ്​: ചൈന നടത്തുന്ന അനധികൃത സൈനിക നീക്കങ്ങൾക്കെതിരെ തായ്​വാനും ഫിലിപ്പീൻസും നടത്തുന്ന പ്രതിഷേധങ്ങൾക്ക്​ പിന്തുണയുമായി അമേരിക്ക​.സൈനിക വിമാനങ്ങൾ വ്യോമാതിർത്തി ലംഘിച്ചും കടലിൽ ​നാവിക സേനാ സാന്നിദ്ധ്യം വർദ്ധിപ്പിച്ചും ചൈന ഇരു അയൽ രാജ്യങ്ങൾക്കെതിരെ പ്രകോപനം തുടരുകയാണ്​.കഴിഞ്ഞ ദിവസം ആണവ ശേഷിയുള്ള നാല്​ എച്ച്​-6കെ ബോംബറുകൾ, 10 ജെ- 16 ഫൈറ്റർ ജെറ്റുകൾ എന്നിവ ഉൾപെടെ 20 ചൈനീസ് യുദ്ധവിമാനങ്ങളാണ്​ തായ്​വാൻ വ്യോമാതിർത്തി ലംഘിച്ച്​ പറന്നത്​. തായ്​വാനെയും ഫിലിപ്പീൻസിനെയും വേർതിരിക്കുന്ന ബാഷി ചാനലിനുമുകളിലാണ്​ ചൈനീസ്​ യുദ്ധവിമാനങ്ങളിൽ ചിലത്​ പറന്നത്​. ഇതോടെ, അതിർത്തിയിൽ തായ്​വാൻ മിസൈലുകൾ വിന്യസിച്ച്​ സുരക്ഷ ശക്​തമാക്കിയിരിക്കുകകയാണ്.