ബ്രസൽസ്: അസ്ട്രസെനക്ക വാക്സിന്റെ പാർശ്വഫലങ്ങളെ സംബന്ധിച്ച റിപ്പോർട്ടുകളിൽ പ്രതികരണവുമായി യൂറോപ്യൻ മെഡിസിൻ ഏജൻസി.വാക്സിൻ സ്വീകരിച്ച വളരെ കുറച്ച് പേരിൽ മാത്രമേ രക്തം കട്ടപിടിക്കുന്ന പ്രശ്നം കണ്ടെത്തിയിട്ടുള്ളൂവെന്ന് ഏജൻസി വ്യക്തമാക്കി. ലോകവ്യാപകമായി 200 ദശലക്ഷം ജനങ്ങൾക്ക് അസ്ട്രസെനക്ക വാക്സിൻ നൽകിയിട്ടുണ്ട്. വാക്സിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ജനങ്ങൾക്ക് ആത്മവിശ്വാസം നൽകണമെന്ന് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങൾക്ക് നിർദ്ദേശം നൽകി.