putin

മോ​സ്കോ: റ​ഷ്യ​യി​ൽ ര​ണ്ടു​ത​വ​ണ​കൂ​ടി അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നു​ള്ള നി​യ​മ ഭേ​ദ​ഗ​തി​യി​ൽ ഒ​പ്പു​വ​ച്ച്​ റ​ഷ്യ​ൻ പ്ര​സി​ഡ​ൻ​റ്​ വ്ലാ​ഡിമി​ർ പു​ടി​ൻ.രണ്ടു പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി റഷ്യൻ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്ന പു​ടി​ൻ നി​യ​മ​ഭേ​ദ​ഗ​തി​ക്കാ​വ​ശ്യ​മാ​യ നടപടികൾ നേരത്തെ ആരംഭിച്ചിരുന്നു. നിയമപ്രകാരം, 2036 വ​രെ പു​ടി​ന്​ അ​ധി​കാ​ര​ത്തി​ൽ തു​ട​രാം.​നില​വി​ലെ കാ​ലാ​വ​ധി 2024ൽ ​അ​വ​സാ​നി​ക്കാ​നി​രി​ക്കെ​യാ​ണിത്.

ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണ്​ അ​ധി​കാ​ര​ത്തി​ൽ തു​ട​രാ​നാ​യി പുടിൻ ഭ​ര​ണ​ഘ​ട​ന​യി​ൽ മാ​റ്റം​കൊ​ണ്ടു​വ​ന്ന​ത്. 2020 ജൂ​ലാ​യി​ൽ ഫെ​ഡ​റ​ൽ അ​സം​ബ്ലി ഇ​തി​ന്​ അ​നു​മ​തി ന​ൽ​കി. തുടർച്ചയായി രണ്ട് വട്ടം മാത്രം ഒരു വ്യക്തിയ്ക്ക് പ്രസിഡന്റ് പദവി വഹിക്കാമെന്നായിരുന്നു റഷ്യൻ ഭരണഘടനയിൽ പറഞ്ഞിരുന്നത്. എന്നാൽ, അ​ധി​കാ​ര​ത്തി​ൽ തു​ട​രു​ന്ന​തി​നാ​വ​ശ്യ​മാ​യ നി​യ​മ​ഭേ​ദ​ഗ​തിയിൽ പ​ല​ഘ​ട്ട​ങ്ങ​ളി​ലാ​യി മാറ്റം വ​രു​ത്തി​യാ​ണ്​ പു​ടി​ൻ സ്വാ​ധീ​നം ഉ​റ​പ്പി​ച്ച​ത്​.

അ​തേ​സ​മ​യം പ്ര​സി​ഡ​ന്റായി തു​ട​രാ​ൻ സ്വ​യം ഭ​ര​ണ​ഘ​ട​ന മാ​റ്റി​യ​തി​നെ​തി​രെ ട്വി​റ്റ​റി​ൽ ട്രോ​ൾ മ​ഴ​യാ​ണ്. ഇ​ങ്ങ​നെ പോ​യാ​ൽ ആ​ജീ​വ​നാ​ന്തം റ​ഷ്യ​യി​ൽ പ്ര​സി​ഡ​ൻ​റാ​യി 68 പി​ന്നി​ട്ട പുടിൻ തന്നെ തു​ട​രു​മെ​ന്ന ട്രോളാണ് കൂടുതൽ ഹിറ്റായത്.

@പുടിൻ

@2000ത്തിൽ പ്രസിഡന്റായി

@ 2004ൽ രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു

@ 2008 മു​ത​ൽ 2012 വ​രെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി

@ നിയമഭേദഗതിയിലൂടെ 2012ലും 2018​ലും പ്രസിഡന്റായി