pakistan-cricket

ജോഹന്നാസ്ബർഗ്: മൂന്നാം ഏകദിനത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്കയെ കീഴടക്കിയ 28 റൺസിന് കീഴടക്കി പാകിസ്ഥാൻ 2-1 ന് പരമ്പര സ്വന്തമാക്കി സ്‌കോർ: പാകിസ്ഥാന്‍ 50 ഓവറിൽ ഏഴിന് 320. സൗത്ത് ആഫ്രിക്ക 49.3 ഓവറിൽ 292.

തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചറി നേടിയ (101) ഓപ്പണർ ഫഖാർ സമാന്റെ മികവിലാണ് പാക് സംഘം വിജയത്തിലെത്തിയത്. ഫഖാറാണ് പരമ്പരയുടെ താരം. 94 റൺസെടുത്ത നായകൻ ബാബർ അസം മത്സരത്തിലെ താരമായി തെരെഞ്ഞെടുക്കപ്പെട്ടു. ദക്ഷിണാഫ്രിക്കയിൽ രണ്ട് തവണ ഏകദിന പരമ്പര ജയിക്കുന്ന ആദ്യ ഏഷ്യൻ ടീം എന്ന റെക്കാഡ് പാകിസ്ഥാൻ ഈ വിജയത്തോടെ സ്വന്തമാക്കി.