k-surendran

കോന്നി: തിരഞ്ഞെടുപ്പിന് ശേഷം സി.പി.എം തുടങ്ങിയ അക്രമം നേതാക്കളുടെ അറിവോടെയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കോന്നിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിരവധി ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർക്ക് അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. പൊലീസ് അക്രമികൾക്ക് കൂട്ടുനിൽക്കുകയാണ്. അക്രമത്തിന് എസ്.ഡി.പി.ഐയുടെ സഹായം സി.പി.എമ്മിന് ലഭിച്ചിട്ടുണ്ട്. ഇത് അവസാനിപ്പിച്ചില്ലെങ്കിൽ ബി.ജെ.പിയുടെ ഭാഗത്തുനിന്ന് ജനാധിപത്യ രീതിയിൽ ചെറുത്തുനിൽപ്പുണ്ടാകും.

പി.ജയരാജന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് അന്വേഷിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പോസ്റ്റൽ വോട്ടുകളിൽ വ്യാപകമായി കൃത്രിമം നടക്കുന്നുണ്ട്. നേമത്ത് ഒ.രാജഗോപാലിന്റെ അഭിപ്രായത്തെ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.