juventus

ടൂറിൻ : പരിക്കിന്റെ ഇടവേള കഴിഞ്ഞ് മടങ്ങിയെത്തിയ പൗലോ ഡിബാലയുടെയും സൂപ്പർ താരം ക്രിസ്റ്റ്യാനോ റാെണാൾഡോയുടെയും ഗോളടി മികവിൽ ഇറ്റാലിയൻ സെരി എ ഫുട്ബാളിൽ നാപ്പോളിയെ കീഴടക്കി യുവന്റസ്.ഒന്നിനെതിരെ രണ്ടുഗോളുകൾക്കാണ് യുവയുടെ ജയം.

13-ാം മിനിട്ടിൽ ക്രിസ്റ്റ്യാനോയിലൂടെയാണ് യുവ ഗോളടി തുടങ്ങിയത്. 73-ാം മിനിട്ടിലായിരുന്നു ഡിബാലയുടെ ഗോൾ.ജനുവരിക്ക് ശേഷം ആദ്യമായാണ് ഡിബാല കളിക്കളത്തിലിറങ്ങിയത്. അവസാന മിനിട്ടിൽ പെനാൽറ്റിയിലൂടെ ഇൻസേനാണ് നാപ്പോളിയുടെ ആശ്വാസ ഗോൾ കണ്ടെത്തിയത്.

29 മത്സരങ്ങളിൽ നിന്ന് 59 പോയിന്റുമായി സെരി എയിൽ മൂന്നാം സ്ഥാനത്താണ് യുവന്റസ്.71 പോയിന്റുളള ഇന്റർ മിലാനാണ് ഒന്നാമത്. കഴിഞ്ഞ ദിവസം നടന്ന മറ്റാെരു മത്സരത്തിൽ ഇന്റർ സസൗളോയെ 2-1ന് തോൽപ്പിച്ചു. സീസണിലെ ഇന്റർറിന്റെ പത്താം തുടർവിജയമായിരുന്നു ഇത്.