ipl

കൊവിഡ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഐ.പി.എൽ 14-ാം സീസണിന് ഇന്ന് തുടക്കം

ആദ്യ മത്സരത്തിൽ മുംബയ് ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിനെ നേരിടുന്നു

ചെന്നൈ : രാജ്യത്ത് അതിവേഗം വ്യാപിക്കുന്ന കൊവിഡിന്റെ രണ്ടാം തരംഗം ഉയർത്തുന്ന ആശങ്കകൾക്കിടയിലും ഇന്ത്യൻ പ്രിമിയർ ലീഗ് ക്രിക്കറ്റിന്റെ (ഐ.പി.എൽ)14-ാം സീസണിന് ഇന്ന് കൊടിയേറ്റം. ഇന്ന് രാത്രി 7.30ന് ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻന്മാരായ മുംബയ് ഇന്ത്യൻസും ഇതുവരെ കിരീടം നേടിയിട്ടില്ലാത്ത ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സും ഏറ്റുമുട്ടും.

കൊവിഡ് സാഹചര്യങ്ങൾ പരിഗണിച്ച് ബയോ സെക്യുവർ ബബിളിൽ ആറ് വേദികളിലായാണ് ഇക്കുറി എട്ടു ടീമുകളടങ്ങുന്ന ടൂർണമെന്റ് നടത്തുന്നത്. ചെന്നൈ,മുംബയ്,ന്യൂഡൽഹി,ബെംഗളുരു ,അഹമ്മദാബാദ്, കൊൽക്കത്ത എന്നിവയാണ് മത്സര വേദികൾ. ടീമുകൾക്ക് സ്റ്റേഡിയങ്ങളിലേക്കുള്ള യാത്ര പരമാവധി കുറഞ്ഞിരിക്കുന്ന രീതിയിലാണ് മത്സരങ്ങൾ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ ഘട്ടത്തിൽ കാണികളെ പ്രവേശിപ്പിക്കുന്നില്ല. മേയ് 30ന് അഹമ്മദാബാദിലാണ് ഫൈനൽ നിശ്ചയിച്ചിരിക്കുന്നത്.

കഴിഞ്ഞ സീസണിൽ കൊവിഡിനെ ഭയന്ന് ക‌ടൽ കടന്ന ടൂർണമെന്റ് ഇക്കുറി ഇന്ത്യയിൽത്തന്നെ നടത്താൻ നേരത്തേ തന്നെ ബി.സി.സി.ഐ തീരുമാനിച്ചിരുന്നു. എന്നാൽ അപ്പോൾ അൽപ്പം ശമിച്ചിരുന്ന മഹാമാരി ടൂർണമെന്റ് ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കവേ വീണ്ടും കരുത്താർജ്ജിക്കുകയായിരുന്നു. നാല് കളിക്കാർ ഉൾപ്പടെ ടൂർണമന്റുമായി ബന്ധപ്പെട്ട നിരവധിപ്പേർ വൈറസ് ബാധിതരായത് സംഘാടകരുടെ മനസംഘർഷം കൂട്ടിയിട്ടുണ്ട്.

ഡൽഹി ക്യാപ്പിറ്റൽസ് ടീമിലെ അക്ഷർ പട്ടേൽ,കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലെ നിതീഷ് റാണ,ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സിലെ ദേവ്ദത്ത് പടിക്കൽ,ഡാനിയേൽ സാംസ് എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ ദേവ്ദത്ത് നെഗറ്റീവായി ടീമിനൊപ്പം ചേർന്നപ്പോഴാണ് സാംസ് പോസിറ്റീവായത്. മത്സരവേദികളിലൊന്നായ മുംബയ് വാങ്കഡെ സ്റ്റേഡിയത്തിലെ നിരവധി ഗ്രൗണ്ട്സ്മാന്മാർക്കും മറ്റ് സ്റ്റാഫുകൾക്കും ടൂർണമെന്റിന്റെ ഇവന്റ് മാനേജ്മെന്റ് ടീമംഗങ്ങൾക്കും വൈറസ് ബാധ ഉണ്ടായിട്ടുണ്ട്. അതേസമയം കളിക്കാരും മാച്ച് ഒഫിഷ്യൽസും സ്റ്റാഫുകളുമൊക്കെ വ്യത്യസ്ത ബയോ സെക്യുവർ ബബിളിലായതിനാൽ പ്രശ്നമാവില്ലെന്ന കണക്കുകൂട്ടലിലാണ് ബി.സി.സി.ഐ. എന്നാൽ പല നഗരങ്ങളിലും വീണ്ടും ലോക്ക്‌ഡൗൺ വന്നേക്കുമെന്ന ഭീഷണി ആശങ്കയേറ്റുന്നുണ്ട്.

8

ടീമുകളാണ് ഇക്കുറിയും ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

6

വേദികളാണ് ടൂർണമെന്റിനുള്ളത്. ഇവയിൽ എവി‌ടെയെങ്കിലും തടസം നേരിട്ടാൽ ഹൈദരാബാദ്, ഇൻഡോർ എന്നീ വേദികൾ പകരത്തിന് ഉപയോഗിക്കാൻ സജ്ജമാണ്.

45,800

കോടി രൂപയുടെ കച്ചവടമാണ് യു.എ.ഇയിൽ നടന്ന കഴിഞ്ഞ സീസൺ ഐ.പി.എല്ലിലുണ്ടായത്. 2019നെക്കാൾ 1700 കോടി രൂപയുടെ കുറവാണിത്.

4000

കോടിയുടെ വരുമാനമാണ് കഴിഞ്ഞ ഐ.പി.എൽ ബി.സി.സി.ഐക്ക് മാത്രം നൽകിയത്. ഇത്തവണ ബിസിസിഐ പ്രതീക്ഷിക്കുന്നത് 4500 കോടി രൂപയാണ്.

2600

കോടി രൂപയാണ് ചാനൽ സംപ്രേഷണാവകാശം സ്വന്തമാക്കിയ സ്റ്റാർ നെറ്റ്‌വർക്ക് കഴിഞ്ഞ സീസണിലുണ്ടാക്കിയത് .

ടീമുകൾ

മുംബയ് ഇന്ത്യൻസ്

ക്യാപ്ടൻ : രോഹിത് ശർമ്മ

പ്രധാന താരങ്ങൾ : കെയ്റോൺ പൊള്ളാഡ്,ഹാർദിക് പാണ്ഡ്യ,ക്രുനാൽ പാണ്ഡ്യ,സൂര്യകുമാർ യാദവ്,സൗരഭ് തിവാരി,ക്രിസ് ലിൻ,ജെയിംസ് നീഷം,ക്വിന്റൺ ഡി കോക്ക് ,ഇശാൻ കിഷൻ,ട്രെന്റ് ബൗൾട്ട്,രാഹുൽ ചഹർ,ജസ്പ്രീത് ബുംറ.

സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർ ആദ്യമായി മുംബയ് ടീമിലുണ്ട്.

ഏറ്റവും കൂടുതൽ തവണ (5) കിരീടം നേടിയ ടീമാണ് മുംബയ് ഇന്ത്യൻസ്. നിലവിലെ ചാമ്പ്യന്മാർ.

2013,2015,2017,2019,2020 വർഷങ്ങളിലാണ് ജേതാക്കളായത്.

കോച്ച് : മഹേല ജയവർദ്ധനെ

ബാംഗ്ളൂർ റോയൽ ചലഞ്ചേഴ്സ്

ഇതുവരെ കി​രീടം നേടാൻ കഴി​യാത്ത ടീമാണ് വി​രാട് കൊഹ്‌ലി​യുടേത്

നായകൻ : വി​രാ​ട് കൊഹ്‌ലി​

പ്രധാന താരങ്ങൾ : ഡി​വി​ല്ലി​യേ​ഴ്സ്,​ദേ​വ്ദ​ത്ത്,​ഫി​ൻ​ ​അ​ല്ലെ​ൻ,​ജോ​ഷ് ​ഫി​ലി​പ്പ്,​മാ​ക്സ്‌​വെ​ൽ​ ​,ജാ​മീ​സ​ൺ​,​ ​മു​ഹ​മ്മ​ദ് ​സി​റാ​ജ്,​ന​വ്ദീ​പ് ​സെ​യ്നി,​കേ​ൻ​ ​റി​ച്ചാ​ർ​ഡ്സ​ൺ,​ഹ​ർ​ഷ​ൽ​ ​പ​ട്ടേ​ൽ​ ​,ച​ഹ​ൽ,​ആ​ദം​ ​സാം​പ,​ ​വാ​ഷിം​ഗ്ട​ൺ​ ​സു​ന്ദ​ർ,​ ​ഷ​ഹ്ബാ​സ് ​ന​ദീം​ ​
മ​ല​യാ​ളി​ത്തി​ള​ക്കം : എ​ട​പ്പാ​ളു​കാ​ര​നാ​യ​ ​ദേ​വ്ദ​ത്താ​ണ് ​പ്ര​ധാ​ന​ ​മ​ല​യാ​ളി​ത്തി​ള​ക്കം.​ ​സെ​യ്ദ് ​മു​ഷ്താ​ഖ് ​ട്രോ​ഫി​യി​ൽ​ ​കേ​ര​ള​ത്തി​ന് ​വേ​ണ്ടി​ ​ട്വ​ന്റി​-20​ ​ഫോ​ർ​മാ​റ്റി​ൽ​ ​സെ​ഞ്ച്വ​റി​ ​നേ​ടു​ന്ന​ ​ആ​ദ്യ​ ​ബാ​റ്റ്സ്മാ​നാ​യി​ ​ച​രി​ത്രം​ ​കു​റി​ച്ച​ ​വി​ക്ക​റ്റ് ​കീ​പ്പ​ർ​ ​ബാ​റ്റ്സ്മാ​ൻ​ ​മു​ഹ​മ്മ​ദ് ​അ​സ്ഹ​റു​ദ്ദീ​നുംകേ​ര​ള​ത്തി​ന്റെ​ ​ര​ഞ്ജി​ ​ക്യാ​പ്ട​നാ​യി​രു​ന്ന​ ​സ​ച്ചി​ൻ​ ​ബേ​ബി​യും​ ​വി​രാ​ടി​ന്റെ​ ​സം​ഘാം​ഗ​മാ​ണ്.

കോച്ച് : ​സൈ​മ​ൺ​ ​കാ​റ്റി​ച്ച്

കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്

ക്യാപ്‌ടൻ :ഇ​യോ​ൻ​ ​മോ​ർ​ഗൻ
പ്രധാന താരങ്ങൾ :
ആ​ന്ദ്രേ​ ​റ​സൽ,സു​നി​ൽ​ ​ന​രെ​യ്ൻ,പാ​റ്റ് ​ക​മ്മി​ൻ​സ്,ശു​ഭ്മാ​ൻ​ ​ഗിൽ,നി​തീ​ഷ് ​റാ​ണ,​ ​രാ​ഹു​ൽ​ ​ത്രി​പാ​തി,​ക​മ​ലേ​ഷ് ​നാ​ഗ​ർ​കോ​ട്ടി,​ദി​നേ​ഷ് ​കാ​ർ​ത്തി​ക്,​ടിം​ ​സീ​ഫ​ർ​ട്ട്,​ഹ​ർ​ഭ​ജ​ൻ​ ​സിം​ഗ്,​കു​ൽ​ദീ​പ് ​യാ​ദ​വ്,​പ്ര​സി​ദ്ധ് ​കൃ​ഷ്ണ,​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ ​ലോ​ക്കീ​ ​ഫെ​ർ​ഗൂ​സ​ൻ.

മ​ല​യാ​ളി​ത്തി​ള​ക്കം
പേ​സ​ർ​ ​സ​ന്ദീ​പ് ​വാ​ര്യ​ർ​ 2019​ ​മു​ത​ൽ​ ​കൊ​ൽ​ക്ക​ത്താ​ ​നി​ര​യി​ലു​ണ്ട്.​ ​മ​റു​നാ​ട​ൻ​ ​മ​ല​യാ​ളി​യാ​യ​ ​ക​രു​ൺ​ ​നാ​യ​രും​ ​ഈ​ ​സീ​സ​ണി​ൽ​ ​ഒ​പ്പ​മെ​ത്തി​യി​ട്ടു​ണ്ട്.
കോ​ച്ച് ​:​ ​ബ്ര​ണ്ട​ൻ​ ​മ​ക്ക​ല്ലം

രണ്ട് ​ത​വ​ണ​ ​കി​രീ​ടം​ ​നേ​ടി​യി​ട്ടു​ള്ള​വ​രാ​ണ് ​നൈ​റ്റ് ​റൈ​ഡേ​ഴ്സ്.2012,2014​ ​വ​ർ​ഷ​ങ്ങ​ളി​ലാ​യി​രു​ന്നു​ ​കി​രീ​ട​ധാ​ര​ണം

ഡൽഹി ക്യാപിറ്റൽസ്

ക്യാപ്ടൻ : ഋ​ഷ​ഭ് ​പ​ന്ത്,​
പ്ര​ധാ​ന​ ​താ​ര​ങ്ങൾ : ടോം​ ​ക​റാ​ൻ,​സ്റ്റീ​വ് ​സ്മി​ത്ത് ,​ശി​ഖ​ർ​ ​ധ​വാ​ൻ,​അ​ജി​ങ്ക്യ​ ​ര​ഹാ​നെ,​ ​സാം​ ​ബി​ല്ലിം​ഗ്സ് ,​ഉ​മേ​ഷ് ​യാ​ദ​വ് ,​ ​ഇ​ശാ​ന്ത് ​ശ​ർ​മ്മ,​അ​ക്ഷ​ർ​ ​പ​ട്ടേ​ൽ,​പൃ​ഥ്വി​ ​ഷാ,​മാ​ർ​ക്ക​സ് ​സ്റ്റോ​യ്നി​സ്.
കോ​ച്ച് ​:​ ​ റി​ക്കി​ ​പോ​ണ്ടിം​ഗ്
മ​ല​യാ​ളി​ത്തി​ള​ക്കം
വെ​ടി​ക്കെ​ട്ട് ​ബാ​റ്റ്സ്മാ​ൻ​ ​വി​ഷ്ണു​ ​വി​നോ​ദാ​ണ് ​ടീ​മി​ലെ​ ​മ​ല​യാ​ളി.​ ​വി​ജ​യ് ​ഹ​സാ​രെ​ ​ട്രോ​ഫി​യി​ൽ​ ​മി​ന്നു​ന്ന​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ച​ ​വി​ഷ്ണു​വി​നെ​ 20​ ​ല​ക്ഷ​ത്തി​നാ​ണ് ​ക്യാ​പി​റ്റ​ൽ​സ് ​സ്വ​ന്ത​മാ​ക്കി​യ​ത്.

പരി​ക്ക് കാരണമുള്ള ശ്രേ​യ​സ് ​അ​യ്യ​രു​ടെ​ ​പി​ൻ​മാ​റ്റം​ ​ക്യാ​പി​റ്റ​ൽ​സി​നെ​ ​ഞെ​ട്ടി​ച്ചെ​ങ്കി​ലും​ ​അ​ത് ​മ​റി​ക​ട​ക്കാ​നു​ള്ള​ ​ക​രു​ത്തു​ണ്ട് ​റി​ക്കി​ ​പോ​ണ്ടിം​ഗ് ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​ ​ടീ​മി​ന്.​

പഞ്ചാബ് കിംഗ്സ്

ക്യാപ്ടൻ : കെ.എൽ രാഹുൽ

പ്രധാന താരങ്ങൾ : മായാങ്ക് അഗർവാൾ,ഡേവിഡ് മലാൻ, നിക്കോളാസ് പുരാൻ,ക്രിസ് ഗെയ്ൽ,മൻദീപ് സിംഗ്,മുഹമ്മദ് ഷമി,ക്രിസ് യോർദാൻ,രവി ബിഷ്ണോയ് ,മുരുഗൻ അശ്വിൻ

കോച്ച് : അനിൽ കുംബ്ളെ

പേരിൽ നിന്ന് ഇലവൻ കളഞ്ഞ് പഞ്ചാബ് കിംഗ്സ് ആയാണ് രാഹുലും സംഘവും ഇത്തവണ ഇറങ്ങുന്നത്.

രാജസ്ഥാൻ റോയൽസ്

മലയാളി താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലാണ് ഈ സീസണിൽ രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്.

മറ്റ് പ്രധാന താരങ്ങൾ : ബെൻ സ്റ്റോക്സ്,ഡേവിഡ് മില്ലർ,യശ്വസി ജയ്‌സ്വാൾ,ക്രിസ് മോറിസ്,ശിവം ദുബെ,ജോസ് ബട്ട്‌ലർ,പ്രിയം ഗാർഗ്,രാഹുൽ തെവാത്തിയ,കുൽദീപ് യാദവ്,കാർത്തിക് ത്യാഗി,മുസ്താഫിസുർ റഹ്മാൻ.

കുമാർ സംഗക്കാര,ഷേൻ വാൺ എന്നിവരു‌ടെ ശിക്ഷണത്തിന് കീഴിലാണ് റോയൽസ് ഇക്കുറി ഒരുങ്ങുന്നത്.

പരിക്കേറ്റ ജൊഫ്ര ആർച്ചർ ആദ്യ മത്സരങ്ങളിൽ ഉണ്ടാവില്ല.

ചെന്നൈ സൂപ്പർ കിംഗ്സ്

ക്യാപ്ടൻ : എം.​എ​സ് ​ധോ​ണി
പ്രധാന താരങ്ങൾ : സു​രേ​ഷ് ​റെ​യ്ന, ര​വീ​ന്ദ്ര​ ​ജ​ഡേജ, റോ​ബി​ൻ​ ​ഉ​ത്ത​പ്പ,ലുംഗി​ എൻഗി​ഡി​,ശാർദ്ദൂൽ താക്കൂർ,റി​തുരാജ് ഗേയ്ക്ക്‌വാദ്,ഡ്വെയ്ൻ ബ്രാവോ,ഡുപ്ളെസി​,ജോഷ് ഹേസൽവുഡ്,മൊയീൻ അലി​,കേദാർ യാദവ്, പ​രി​ശീ​ല​കൻ :
സ്റ്റീ​ഫ​ൻ​ ​ഫ്ളെ​മിം​ഗ്

മലയാളി​ത്തി​ളക്കം : കെ.എം ആസി​ഫ്
പ​രി​ശീ​ല​കൻ : സ്റ്റീ​ഫ​ൻ​ ​ഫ്ളെ​മിം​ഗ്

കഴി​ഞ്ഞ സീസണി​ലെ കനത്ത നാണക്കേടി​ൽ നി​ന്ന് ഉയി​ർത്തെണീക്കാനുള്ള ശ്രമത്തി​ലാണ് ചെന്നൈ.ക​ളി​ച്ച​ ​സീ​സ​ണു​ക​ളി​ൽ​ ​പ്ളേ​ ​ഒാ​ഫി​ലേ​ക്ക് ​എ​ത്താ​ത്ത​ ​ഏ​ക​ ​എ​ഡി​ഷ​നാ​യി​രു​ന്നു​ ​യു.​എ.​ഇ​യി​ലേ​ത്.

സൺറൈസേഴ്സ് ഹൈദരാബാദ്

ക്യാപ്‌ൻ : ഡേവി​ഡ് വാർണർ
മ​റ്റ് ​പ്ര​ധാ​ന​ ​താ​ര​ങ്ങൾ : കേ​ൻ​ ​വി​ല്യം​സ​ൺ,​ജോ​ണി​ ​ബെ​യ​ർ​സ്റ്റോ,​ജാ​സ​ൺ​ ​ഹോ​ൾ​ഡ​ർ​,ന​ട​രാ​ജ​ൻ,ഭു​വ​നേ​ശ്വ​ർ​ ​കു​മാ​ർ, ​റാ​ഷി​ദ് ​ഖാ​ൻ,മ​നീ​ഷ് ​പാ​ണ്ഡെ,​കേ​ദാ​ർ​ ​യാ​ദ​വ്,​പ്രി​യം​ ​ഗാ​ർ​ഗ്,​അ​ബ്ദു​ൽ​ ​സ​മ​ദ്,​മു​ഹ​മ്മ​ദ് ​ന​ബി,​വി​ജ​യ്ശ​ങ്ക​ർ,​സാ​ഹ,​മു​ജീ​ബ് ​റ​ഹ്മാ​ൻ,​ഖ​ലീ​ൽ​ ​അ​ഹ​മ്മ​ദ്,​സി​ദ്ധാ​ർ​ത്ഥ് ​കൗ​ൾ.
മ​ല​യാ​ളി​ത്തി​ള​ക്കം
പേ​സ​ർ​ ​ബേ​സി​ൽ​ ​ത​മ്പി​ ​ഇ​ക്കു​റി​യും​ ​സ​ൺ​റൈ​സേ​ഴ്സ് ​സം​ഘ​ത്തി​െനാ​പ്പ​മു​ണ്ട്.
പ​രി​ശീ​ല​ക​ൻ​ ​:​ ​ട്രെ​വോ​ർ​ ​ബെ​യ്‌ലി​സ്