ചെന്നൈ: തമിഴ്നടൻ വിജയ്‌യുടെ തിരഞ്ഞെടുപ്പ് ദിനത്തിലെ സൈക്കിൾ യാത്രയ്ക്ക് കൃത്യമായ രാഷ്ട്രീയ സന്ദേശമുണ്ടെന്ന് അച്ഛൻ എസ്.എ.ചന്ദ്രശേഖർ പറഞ്ഞു.
'സാധാരണക്കാരിൽ ഒരാളായി വോട്ട് ചെയ്യാനാണ് സൈക്കിളിൽ പോളിംഗ് ബൂത്തിലെത്തിയത്. തമിഴരിൽ ഒരാളാകാനാണ് വിജയ് ആഗ്രഹിക്കുന്നത്.
സമത്വം എന്ന ആശയം പ്രചരിപ്പിക്കുകയായിരുന്നു സൈക്കിൾ യാത്രയുടെ ലക്ഷ്യം. വിജയ്‌യെ എം.ജി.ആറുമായി താരതമ്യം ചെയ്യുമ്പോൾ സന്തോഷമുണ്ടെന്നും' പിതാവ് പ്രതികരിച്ചു.