kk

കണ്ണൂർ : തിരഞ്ഞെടുപ്പ് ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സതീശൻ പാച്ചേനി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി. " അയ്യപ്പനും, ഇന്നാട്ടിലെ എല്ലാ ദൈവഗണങ്ങളും ഈ സർക്കാരിനൊപ്പമാണ് " എന്ന തിരഞ്ഞെടുപ്പ് ദിനത്തിലെ പരാമർശത്തിന് എതിരെയാണ് സതീശൻ പാച്ചേനി പരാതി നൽകിയത്. മുഖ്യമന്ത്രിയുടെ ഈ പരാമർശം തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ നഗ്നമായ ചട്ടലംഘനം ആണ്‌. വോട്ടു നേടാനായി ജാതി മതവികാരങ്ങൾ ഉണർത്തുന്ന താരത്തിലുള്ള അഭ്യർത്ഥനകളോ, പരാമർശങ്ങളോ പാടില്ലെന്നാണ് പെരുമാറ്റച്ചട്ടത്തിൽ നിഷ്കർഷിക്കുന്നത്. മുഖ്യമന്ത്രിയുടെ പരാമർശത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന സി ഡി യും പരാതിയോടൊപ്പം നൽകിയിട്ടുണ്ട്.