വാഷിംഗ്ടൺ: ഭൂമിയിൽ എല്ലായിടത്തും അതിവേഗ ഇന്റർനെറ്റ് എത്തിക്കാൻ ലക്ഷ്യിട്ടുള്ള ഇലോൺ മസ്കിന്റെ സ്റ്റാർലിങ്ക് പദ്ധതി അന്യഗ്രഹജീവികൾക്ക് എളുപ്പത്തിൽഭൂമിയെ കണ്ടെത്താൻ കാരണമാവുമെന്ന പഠനവുമായി അമേരിക്കൻ ഗവേഷകൻ.ഭൂമിയെ ചുറ്റുന്ന 40,000 സാറ്റലൈറ്റുകളിൽ നൂറെണ്ണമെങ്കിലും രാത്രിയിലെ നക്ഷത്രങ്ങളുടെ ആകാശക്കാഴ്ചയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്നതാണെന്ന ആശങ്ക വാനനിരീക്ഷകർ ഇതിനകം ഉയര്ത്തിക്കഴിഞ്ഞിട്ടുണ്ട്.
ഇതേ സാറ്റലൈറ്റ് ശൃംഖല ഭാവിയിൽ അന്യഗ്രഹ ജീവികളുടെ ശ്രദ്ധ ഭൂമിയിലേക്കെത്തിക്കുമെന്നാണ് ജോർജിയയിലെ ടുബോലേസി സർവകലാശാലയിലെ അസ്ട്രോഫിസിക്സ് പ്രൊഫസർ സാസ
ഒസ്മാനോവ് പറയുന്നത്.
സ്റ്റാർലിങ്ക് സാറ്റലൈറ്റിന്റെ സിഗ്നലുകൾ എത്രത്തോളം ഭൂമിയിൽ നിന്നും പോകുമെന്ന് കണക്കാക്കിയാണ് പ്രാഫ. സാസ ഈ നിഗമനം നടത്തിയിരിക്കുന്നത്. മനുഷ്യർഉപയോഗിക്കുന്ന ഇന്റർഫെറോമീറ്ററുകൾ വിദൂര നക്ഷത്ര സമൂഹങ്ങളിൽ നിന്നുള്ള തരംഗങ്ങളെ തിരിച്ചറിയുന്നതിൽ സഹായകമാകാറുണ്ട്. സമാനമായ സാങ്കേതികവിദ്യകൾ ലഭ്യമായ അന്യഗ്രഹജീവികൾക്ക് ഭൂമിയുടെ സാന്നിദ്ധ്യം പ്രത്യേകമായി തിരിച്ചറിയുന്നതിന് സ്റ്റാർലിങ്ക് സാറ്റലൈറ്റുകൾ വഴിയൊരുക്കും.
@ സാറ്റലൈറ്റിനെ മറയ്ക്കാം
സാറ്റലൈറ്റുകളെ ഭാഗികമായോ ൽ എന്തെങ്കിലും കൊണ്ടുവരാനുള്ള സാദ്ധ്യതയെക്കുറിച്ചും സാസ പറയുന്നുണ്ട്. ഗ്രാഫൈൻ പാളികൾ കൊണ്ട് സ്റ്റാർ ലിങ്ക് സാറ്റലൈറ്റുകളെ മറക്കാൻ ശ്രമിച്ചാൽ ഇത് പൂർത്തിയാവാൻ നൂറ്റാണ്ടുകൾ വേണ്ടിവരും. അതുകൊണ്ടുതന്നെ ഇത് നിലവിൽ പ്രായോഗികമല്ല.തങ്ങളുടെ സാറ്റലൈറ്റുകൾ മറയ്ക്കാൻ മസ്കിനും പദ്ധതിയില്ല. മാത്രമല്ല അപ്രകാരം ചെയ്താൽ അത് സൂര്യനെ മറച്ചേക്കാം. ഇപ്പോഴത്തെ നിലയിൽ ദൂരദർശിനികൾ പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് വിദൂര പ്രപഞ്ചത്തിൽ നിന്നുള്ളവർ ഭൂമിയെ പ്രത്യേകമായി കണ്ടെത്താനുള്ള സാദ്ധ്യത കുറവാണ്. എങ്കിലും അന്യഗ്രഹജീവികൾക്ക് ആവശ്യമായ സാങ്കേതികവിദ്യകൾ ലഭ്യമാണെങ്കിൽ തീർച്ചയായും അവ ഭൂമിയെ കണ്ടെത്തുമെന്നും സാസ മുന്നറിയിപ്പ് നൽകുന്നു.